ആരാധകരെ ഞെട്ടിച്ച്‌ സാനിയ അയ്യപ്പൻ, പുതിയ ഫോട്ടോഷൂട്ട്‌ വൈറൽ

Web Desk
Posted on June 12, 2020, 8:21 pm

മഴവില്‍ മനോരമയിലെ ‍ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ മലയാള ചലചിത്ര രംഗത്തേക്ക് വന്ന യുവനടിയാണ് സാനിയ ഇയ്യപ്പന്‍. സാമൂഹ മാധ്യമങ്ങളില്‍ മോഡേണ്‍ വേഷങ്ങളില്‍ എത്തുന്ന സാനിയ എന്നും സൈബര്‍ അക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ട്രോളുകള്‍ വാരിക്കൂട്ടിയാലും സാനിയ എന്നും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമ് പേജുകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്.

പുതിയ ഫോട്ടോ ഷൂട്ടിലൂടെയാണ് സാനിയ വീണ്ടും വൈറല്‍ ആകുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ശ്യാം ബാബുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ചുവന്ന ഷോള്‍ഡര്‍ലെസ് ഗൗണ്‍ ധരിച്ച ചിത്രമാണ് താരം തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. 2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി ചുവടുറപ്പിക്കുകയായിരുന്നു.

ക്വീന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ ലൂസിഫറിലും വേഷമിട്ടു. മഞ്ജു വാര്യരുടെ മകളായാണ് ലൂസിഫറില്‍ സാനിയ അഭിനയിച്ചത്.