ഓസ്ട്രേലിയയിലെ ഹൊബാര്‍ട് കപ്പ് ടെന്നിസ് ടൂര്‍ണമെന്റ് വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ — നാദിയ കിച്ചെനോക്ക് സഖ്യത്തിന് കിരീടം. ചൈനയുടെ ഷാങ് ഷുവായ്-പെങ് ഷുവായ് സഖ്യത്തെ കീഴ്പ്പെടുത്തിയാണ് സാനിയ മിര്‍സ — നാദിയ കിച്ചെനോക്ക് സഖ്യം കിരീടം സ്വന്തമാക്കിയത്. സ്കോര്‍ 6–4 6–4
അമ്മയായ ശേഷം ടെന്നിസിലേക്കു മടങ്ങിയെത്തിയ സാനിയ മിര്‍സയുടെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. 2017 ലാണ് സാനിയ അവസാനമായി മത്സരിച്ചത്.