കൺസ്ട്രക്ഷൻ മെഷിനിറി നിർമാണ രംഗത്തെ മുൻനിരക്കാരായ സാനി ഇന്ത്യ, ഒതുക്കമുള്ളതും അതിശക്തവുമായ 2.75 ടൺ മിനി എസ്വൈ 27 യു എക്സ്കവേറ്റർ വിപണിയിലെത്തിച്ചു. സാനിയുടെ എസ്വൈ ശ്രേണിയിൽപ്പെട്ടതാണ് പുതിയ എക്സ്കവേറ്റർ.ചെളി പ്രദേശങ്ങൾക്കുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ്, റിമോട്ട് മാനേജ്മെന്റ് സിസ്റ്റത്തോടുകൂടിയ പുതിയ, സാനി എക്സ്കവേറ്റർ.
സീറോ ടെയിൽ സ്വിങ്ങ് ശേഷിയുള്ള പുതിയ എക്സ്കവേറ്റർ, ഇടുങ്ങിയ പ്രദേശത്തുപോലും അനായാസം പ്രവർത്തിപ്പിക്കാൻ കഴിയും. സ്വിങ്ങ് ആൻഡ് ഓഫ്സെറ്റ് ഫീച്ചർ മറ്റൊരു ശ്രദ്ധേയഘടകമാണ്.പവർ-ഓപ്റ്റിമൈസ്ഡ് ലോഡിനു വേണ്ടിയുള്ള സെൻസിങ്ങ് ഹൈഡ്രോളിക് സിസ്റ്റം ഉൾപ്പെടെ ഉപഭോക്താക്കൾക്കു വേണ്ടി ഒട്ടേറെ പ്രത്യേക ഘടകങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കളർ ഡിസ്പ്ലേയോടുകൂടി ഇതിലെ സെൽഫ് ഡയഗ്നോസ്റ്റിക് സിസ്റ്റം, മെഷീന്റെ കൃത്യമായ വിവരങ്ങൾ ഡ്രൈവർക്കു ലഭ്യമാക്കും. അതുകൊണ്ടു തന്നെ അറ്റകുറ്റപ്പണികൾ മുൻകൂട്ടി അറിയാനും ചെലവ് കുറയ്ക്കാനും കഴിയും.ബാറ്ററിയുടെ ആയുസ് കൂട്ടാനായി സാനിയ്ക്ക് പ്രത്യേകമായി ഒരു ബാറ്ററി ഡിസ്കണക്ട് സ്വിച്ചും ഉണ്ട്. ഇടുങ്ങിയ കനാൽ നിർമ്മാണം, പൈപ്പ് ലൈൻ, കേബിൾ ട്രെഞ്ച് ജോലികൾ, ടണൽ, മെട്രോ ജോലികൾ, ഡ്രെയിനേജ് ക്ലീനിങ്ങ് തുടങ്ങി നിരവധി ജോലികൾക്ക് മിനി എസ് വൈ 27 യു ഉപയോഗിക്കാം.
ENGLISH SUMMARY: Sani’s mini excavator on the market
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.