കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി കേരളത്തിന് മാതൃകയായ പട്ടണക്കാട് പഞ്ചായത്തിനെ അണുവിമുക്തമാക്കുവാൻ ഡിസാസ്റ്റർ സേനാംഗങ്ങൾ ഇറങ്ങി. ആലപ്പി ഡവലപ്പ്മെൻ്റ് റെസ്പോൺസ് ഫോറം (എഡിആര്‍എഫ്)ത്തിനു കീഴിലുള്ള ഡിസാസ്റ്റർ സേനാംഗങ്ങൾ ആണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടണക്കാട് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ അണു നശീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്റെ നിർദ്ദേശാനുസരണമാണ് ഇവർ പട്ടണക്കാട് എത്തിയത്. പ്രളയ സമയത്തെ ഇവരുടെ സേവനം മാതൃകാപരമായിരുന്നു. ആലപ്പുഴ ജില്ലാ കളക്ടർ രക്ഷാധികാരിയായിട്ടുള്ള എഡിആര്‍എഫ് സേവന മേഖലക്ക് ഒരു അടയാളമാണ്. ഇന്ന് രാവിലെ പട്ടണക്കാട് പഞ്ചായത്തിലെ പൊന്നാം വെളി മാർക്കറ്റിലാണ് തുടക്കംകുറിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.പ്രമോദ് അണു നശീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. എഡിആര്‍എഫ് ചീഫ് കോർഡിനേറ്റർ പ്രേംസായി ഹരിദാസ്, ഹെൽത്ത് കോർഡിനേറ്റർ ലേഖാ നായർ, ഡിസാസ്റ്റർ കോർഡിനേറ്റർ കൊച്ചുമോൻ എന്നിവർ നേതൃത്വം നൽകി.
പൊന്നാംവെളി മാർക്കറ്റ്, വെട്ടയ്ക്കൽ പ്രാഥമിക കേന്ദ്രം, സഹകരണ ബാങ്കുകൾ, ലാഭം മാർക്കറ്റുകൾ ഉൾപ്പെടെ യുള്ള പ്രദേശങ്ങൾ അണുവിമുക്തമാക്കി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ലതാ.എ. മേനോൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.മനോജ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.പി.സുമേഷ്, പഞ്ചായത്ത് അംഗങ്ങളായ പത്മ സതീഷ്, എം.എസ്.സുമേഷ്, രാഷ്ട്രിയകക്ഷി പ്രതിനിധികളായ കെ.ജി. പ്രിയദർശനൻ, പി.ഡി.ബിജു, വി.വി.മുരളിധരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടണക്കാട് യൂണിറ്റ് പ്രസിഡൻറ് കെ.എം കെ.എം.പ്രഭാകരൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
English Summary: sanitation in pattanakkad panchayath
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.