Web Desk

ന്യൂഡൽഹി

June 07, 2020, 4:48 pm

കോവിഡിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഹാൻഡ്‌ സാനിറ്റൈസർ ക്യാൻസറിന്‌ കാരണമാകുമോ?

Janayugom Online

കോവിഡ് വ്യാപന കാലത്ത് സോഷ്യൽ മീഡിയയിൽ ഹാൻഡ് സാനിറ്റെസറുകളെക്കുറിച്ചുള്ള വ്യാജപ്രചരമാണ് നടക്കുകയാണ്. സാനിറ്റെസർ ഉപയോഗം ക്യാൻസറിന് വഴിയൊരുക്കുമെന്നാണ് പുതിയ പ്രചാരണം. വാർത്ത ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ പേരിലാണ് ഇങ്ങനെയൊരു വാര്‍ത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പിശോധനകൾക്കൊടുവിൽ വാർത്ത വ്യാജമാണെന്ന് കണ്ടെത്തി.

വായനക്കാരെ തെറ്റായ അവകാശവാദത്തിലേക്ക് നയിക്കാൻ വേണ്ടി ഡോ. ഹർഷ് വർധന്റെ ചിത്രങ്ങളും മറ്റ് കുറിപ്പുകളും ഉപയോഗിച്ചിരുന്നു. ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ഹാൻഡ് സാനിറ്റെസർ ഉപയോഗിക്കുന്നതിനെക്കുറിച്ച് യാതൊരു മുന്നറിയിപ്പും നൽകിയിട്ടില്ലെന്ന് പരിശോധമനയിൽ കണ്ടത്തി. ഹാൻഡ് സാനിറ്റെസറിനെക്കുറിച്ചുള്ള വ്യാജപ്രചരണത്തെ തുടർന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറി രംഗത്തെത്തി വാർത്തകൾ നിഷേധിച്ചിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ കൈകളിൽ ഹാൻഡ് സാനിറ്റെസർ ഉപയോഗിക്കാൻ പാടില്ല. ഇത് ആരോഗ്യത്തെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡിനെ തടയാൻ കൈകൾ സോപ്പ് ഉപയോഗിച്ചും കഴുകി വൃത്തിയാക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY: san­i­tiz­er cause cancer?
You may also like this video