Web Desk

യാവത്മൽ

February 02, 2021, 4:14 pm

പോളിയോ വാക്സിനു പകരം സാനിറ്റെസർ നൽകി; 12 കുട്ടികള്‍ ആശുപത്രിയില്‍

Janayugom Online

പോളിയോ വാക്സിനു പകരം സാനിറ്റെസർ നൽകിയതിനെ തുടർന്ന് അഞ്ചു വയസ്സിൽ താഴെയുളള 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യാവത്മൽ ജില്ലയിലാണ് സംഭവം നടന്നത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവുമായി ബന്ധപ്പെട്ട് ആശ വർക്കർ, ഡോക്ടർ, നഴ്സുമാർ എന്നിവരെ സസ്പെൻഡ് ചെയ്തതായി ജില്ലാ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീകൃഷ്ണ പഞ്ചൽ പറഞ്ഞു.

കുട്ടികൾ ഛർദിക്കാൻ തുടങ്ങിയതോടെയാണ് മാതാപിതാക്കൾക്ക് സംശയം തോന്നിയത്. തെറ്റ് തിരിച്ചറിഞ്ഞ ആരോഗ്യപ്രവർത്തകർ ഉടൻ തന്നെ കുഞ്ഞുങ്ങളെ തിരികെ എത്തിച്ച് പോളിയോ വാക്സീൻ നൽകിയെന്നും സാനിറ്റൈസർ നൽകിയ രണ്ട് കുട്ടികളുടെ അച്ഛനായ ഷംറാവോ ഗേഥാം നൽകിയ പരാതിയിൽ പറയുന്നു.

ഞായറാഴ്ചയാണ് രാജ്യമെമ്പാടുമുള്ള അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുരുന്നുകൾക്ക് പോളിയോ വാക്സീൻ വിതരണം ചെയ്തത്.  2011 ജനുവരി 13നാണ് രാജ്യത്ത് പോളിയോ രോഗം അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ENGLISH SUMMARY: SANITIZER GIVES INSTEAD OF POLIO VACCINE IN MAHARASHTRA

YOU MAY ALSO LIKE THIS VIDEO