Web Desk

മുംബൈ

January 24, 2020, 6:06 pm

ബിജെപി നേതാക്കൾ ഫോൺ വിവരങ്ങൾ ചോർത്തുന്നതായി പരാതി

Janayugom Online

മാഹാരാഷ്ട്രയിലെ ബിജെപി നേതാക്കൾ പ്രതിപക്ഷ നേതാക്കളുടെ ഫോൺ വിവരങ്ങൾ ചോർത്തുന്നതായി ശിവസേന എംപി സഞ്ജയ് റാവത്ത്. ഒരു ബിജെപി നേതാവ് തന്നെയാണ് തന്നോടിക്കാര്യം വെളിപ്പെടുത്തിയതെന്നും മഹാരാഷ്ട്രയിലെ മുൻ സർക്കാരായ ദേവേന്ദ്ര ഫട്നാവിസിന്റെ അനുയായികളാണ് ഫോൺ ചോർത്തുന്നതെന്നും സഞ്ജയ് കൂട്ടിച്ചേർത്തു. ആര്‍ക്കെങ്കിലും തന്റെ ഫോൺ വിവരങ്ങൾ ചോർത്തണമെന്നുണ്ടെങ്കിൽ അതിനെ താൻ സ്വാഗതം ചെയ്യുന്നതായും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാക്കളുടെ ഫോൺ വിവരങ്ങൾ ചോർത്തുന്നതിനായി സർക്കാർവൃത്തങ്ങളെ ഫട്നാവിസ് ദുരുപയോഗം ചെയ്യുന്നുവെന്ന് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി അനിൽ ദേശ് മുഖ് പ്രസ്താവിച്ചതിനു പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം. നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ സൈബർസെൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

ഫോൺ വിവരങ്ങൾ ചോർത്തുന്നതിൽ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ സിങ് പറഞ്ഞു. ശിവസേന നേതൃത്തത്തിലുള്ള സർക്കാർ രൂപീകരണത്തിന് ശരദ് പവാർ ഉപകരണമായിരുന്നു. അതിനാലാണ് അദ്ദേഹത്തിന് നൽകിയിരുന്ന എസ്പിജി സുരക്ഷ എടുത്തുകളഞ്ഞതെന്നും റാവത്ത് കൂട്ടിച്ചേർത്തു.

Eng­lish Summary:sanjay raut said bjp taped oppo­si­tion phones in maharashtra

You may also like this video