Web Desk

മുംബൈ

January 18, 2020, 6:10 pm

സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നത് എതിർക്കുന്നവരെ ആൻഡമാൻ ജയിലിൽ പാർപ്പിക്കണം; ശിവസേന നേതാവ് സഞ്ജയ് റാവത്ത്

Janayugom Online

വി ഡി സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നത് എതിർക്കുന്നവരെ സവർക്കർ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ആന്‍ഡമാനിലെ സെല്ലുലാർ ജയിലില്‍ പാര്‍പ്പിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സവര്‍ക്കറെ ആദരിക്കണമെന്ന് ഞങ്ങള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എതിർക്കുന്നവരെ സെല്ലുലാർ ജയിലിൽ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും പാർപ്പിക്കണമെന്നുമാണ് സഞ്ജയ് റാവത്ത് പറയുന്നത്. എങ്കില്‍ മാത്രമേ അദ്ദേഹത്തിന്റെ ത്യാഗവും രാജ്യത്തിന് വേണ്ടി അദ്ദേഹം നല്‍കിയ സംഭാവനകളും മനസ്സിലാകൂ എന്നും സ‍ഞ്ജയ് പറഞ്ഞു.

അതേസമയം, സഞ്ജയ്ക്ക് പിന്തുണയുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. വെറുമൊരു സ്വാതന്ത്ര്യ സമര സേനാനിയല്ല സവര്‍ക്കറെന്നും അദ്ദേഹം ഒരു പ്രത്യയശാസ്ത്രമാണെന്നും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രസക്തി ഒരിക്കലും നഷ്ടമാകില്ലെന്നും ഫഡ്നവിസ് പറഞ്ഞു.

Eng­lish Sum­ma­ry: San­jay Rawat says that those oppos­ing bharat rat­na for savarkar should stay Andaman cel­lu­lar jail.

you may also like this video;