16 April 2024, Tuesday

സഞ്ജു ഇന്ത്യന്‍ ടീമില്‍

Janayugom Webdesk
മുംബൈ
October 3, 2022 8:48 am

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ശിഖര്‍ ധവാന്‍ ക്യാപ്റ്റനായെത്തുന്ന ടീമില്‍ ശ്രേയസ് അയ്യരെയാണ് വൈസ് ക്യാപറ്റന്‍. സഞ്ജുവിനെ കൂടാതെ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനുമുണ്ട്. ബംഗാള്‍ താരം മുകേഷ് കുമാറിന് ഇന്ത്യന്‍ ടീമിലേക്ക് കന്നി വിളിയെത്തി. രാഹുല്‍ ത്രിപാഠി, ഷഹബാസ് അഹമ്മദ് എന്നിവരെല്ലാം ടീമില്‍ സ്ഥാനം നേടിയപ്പോള്‍ പൃഥ്വി ഷാക്കും ഉമ്രാന്‍ മാലിക്കിനും അവസരം ലഭിച്ചില്ല.

ഇന്ത്യൻ ടീം: ശിഖർ ധവാൻ(ക്യാപ്റ്റൻ), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, രജത് പട്ടീദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷാൻ( വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ഷഹ്ബാസ് അഹമദ്, ശാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്ണോയി, മുകേഷ് കുമാർ, ആവേഷ് ഖാൻ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.

Eng­lish Summary:Sanju in the Indi­an team
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.