Saturday
07 Dec 2019

ധവാന് പരിക്ക്: ട്വന്റി 20 ടീമിൽ തിരിച്ചെത്തി സഞ്ജു

By: Web Desk | Wednesday 27 November 2019 12:50 PM IST


ന്യൂഡൽഹി: സഞ്ജു സാംസൺ ഇന്ത്യയുടെ ട്വന്റി 20 ടീമിൽ തിരിച്ചെത്തി. കാല്‍മുട്ടിന് പരിക്കേറ്റ ശിഖർ ധവാന് പകരമാണ് സഞ്ജുവിനെ ടീമിൽ എടുത്തത് . സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആഷിശ് കൗഷിക്കുമായി ധവാന്റെ പരിക്ക് ചര്‍ച്ച ചെയ്തിരുന്നു. ഇത് പ്രകാരം താരത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ സഞ്ജു ഉണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരവും കളിച്ചിരുന്നില്ല. പിന്നാലെ വിന്‍ഡീസിനെതിരായ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. ഡിസംബര്‍ ആറിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിടെയാണ് ധവാന് പരിക്കേല്‍ക്കുന്നത്. ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ബാറ്റിങ് പാഡിലെ മരകഷ്ണം കാലില്‍ കൊള്ളുകയായിരുന്നു. കാലില്‍ തുന്നലുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഓപ്പണര്‍ ഷെയ്ന്‍ വാട്സണും സമാനരീതിയില്‍ പരിക്കേറ്റിരുന്നു.

you may also like this video