പുണെ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ പുണെയില്‍ നടക്കാനിരിക്കെ എല്ലാവരും ഉറ്റ് നോക്കുന്നത് മലയാളി താരം സഞ്ജു സാംസണിനെ കളത്തിലിറക്കുമോ എന്നതാണ്. ഇതിനിപ്പോള്‍ ഒരു ഏകദേശം ചിത്രം തെളിഞ്ഞ് വന്നിരിക്കുകയാണ്.
ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ അനായസം വിജയ തീരത്തെത്തി. ഈ സാഹചര്യത്തില്‍ കുറച്ച് നാളുകളായി ബെഞ്ചിലിരിക്കുന്ന സഞ്ജുവിനും മനീഷ് പാണ്ഡെയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ടീം മാനേജ്‌മെന്റ് അവസരം നല്‍കിയേക്കുമെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പരമ്പര നഷ്ടമാകില്ലായെന്ന കാരണവും ഹിറ്റ്മാന്‍ രോഹിത് ശര്‍മ ഇല്ലാതെ ഇറങ്ങിയിട്ടും ഇന്ത്യ അനായാസം വിജയിച്ചതും ഇവര്‍ക്ക് അവസരം നല്‍കുന്നതിന് കാരണമായേക്കാമെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മൂന്നു ട്വന്റി20 പരമ്പരകളിലായി ഇരുവരും ദേശീയ ടീമിനൊപ്പമുണ്ട്. ഇതില്‍ ഒരു മത്സരത്തില്‍ മാത്രമാണ് മനീഷ് പാണ്ഡെയ്ക്ക് അവസരം ലഭിച്ചത്. അതേസമയം സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിട്ടുമില്ല. ബംഗ്ലദേശിനെതിരെ നവംബറില്‍ നടന്ന ട്വന്റി20 പരമ്പര മുതല്‍ സഞ്ജു ദേശീയ ടീമിനൊപ്പമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.