ഇന്ത്യന്‍ പ്രിമീയര്‍ ലീഗിന്റെ പതിനാലാം സീസണില്‍ രാജസ്ഥാന് റോയല്‍സിന്റെ നായകനായി തെരഞ്ഞെടുത്തതിന് പിന്നാലെ വിരാട് കോലി, രോഹിത് ശര്‍മ്മ, എംഎസ് ധോണി എന്നിവര്‍ തനിക്ക് അഭിനന്ദനം അറിയിച്ചെന്ന് മലയാളി താരം സഞ്ജു സാംസണ്. തന്നെ ടീമിന്റെ നായകനാക്കുമെന്ന് ടീം മാനേജമെന്റ് നേരത്തെ തന്നെ അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാന് റോയല്‍സിന്റെ നായകനായ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇക്കാര്യം മാതാപിതാക്കളോടും ഭാര്യ ചാരുവിനോടും അടുത്ത സുഹൃത്തുക്കളുമായും പങ്കുവെച്ചു. കേരളത്തിന്റെ അണ്ടര്‍ 19 ടീമിനേയും ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെയും നയിച്ചതിന്റെ നായപരിചയസമ്പത്ത് തനിക്കുണ്ടെന്നും ക്യാപ്റ്റന്‍ സ്ഥാനത്തെ ടീമിനായുള്ള ഒരു സേവനമായാണ് കാണുന്നതെന്നും സഞ്ജു ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
എല്ലാ കളിക്കാര്‍ക്കും അവരുടേതായ മികവ് പുറത്തെടുക്കാനുള്ള അവസരവും സാഹചര്യവും ഒരുക്കുക എന്നതാണ് ക്യാപ്റ്റന്റെ ഉത്തരവാദിത്തം എന്നാണ് ഞാന്‍ കരുതുന്നത്. കൗമാര പ്രായത്തില്‍ റോയല്‍സിലെത്തിയ എനിക്ക് ഇവിടുത്തെ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും മാനേജ്മെന്റുമെല്ലാം ഒരു കുടംബം പോലെയാണ്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ സ്ഥാനം അഭിമാനം നല്കുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
English summary: Sanju samson interview updates
You may also like this video: