കണ്ണൂർ: സഞ്ജു സാംസൺ അസാമാന്യ പ്രതിഭയുള്ള കളിക്കാരനെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. അവസരങ്ങൾ ഇനിയും അദ്ദേഹത്തെ തേടിവരും. പ്ലേയിങ് ഇലവനിൽ സഞ്ജുവിന് അവസരം നൽകാത്തതിനെകുറിച്ച് ടീം മാനേജ്മെന്റും സെലക്ടർമാരുമാണ് മറുപടി പറയേണ്ടതെന്ന് വെങ്കിടേഷ് പ്രസാദ് കണ്ണൂരിൽ പറഞ്ഞു. കണ്ണൂരിലെ ഗോ ഗേറ്റേഴ്‌സ് അക്കാദമിയിലെ കുട്ടികൾക്ക് പരിശീലനം നൽക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായത് ഇന്ത്യൻ ടീമിന് ഗുണം ചെയ്യുമെന്ന് വെങ്കിടേഷ് കൂട്ടി ചേർത്തു. ഇന്ത്യയുടേത് മികച്ച ബൗളിംഗ് ഡിപ്പാർട്മെന്റാണെന്നാണ് വിലയിരുത്തൽ. അണ്ടർ 14 ‚അണ്ടർ 16 വിഭാഗത്തിലെ ആറ് വീതം കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.