ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റിന്റെ രണ്ട് കിലോമീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം സഞ്ജു സാംസൺ പാസായി. ഇന്നലെ സഞ്ജുവിനെ കൂടാതെ ഇഷാന് കിഷന്, നിധീഷ് റാണ, രാഹുല്‍ തെവാത്തിയ, സിദ്ധാര്‍ത്ഥ് കൗള്‍, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ക്ക് രണ്ട് കിലോമീറ്റര്‍ ഓട്ടം നിശ്ചയിച്ച സമയത്തിനുള്ള പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇതാണ് നിശ്ചിത സമയത്ത് സഞ്ജു ഓടി പൂര്‍ത്തിയാക്കിയത്. ബിസിസിഐ പുതിയതായി കൊണ്ടുവന്ന ഫിറ്റ്നസ് ടെസ്റ്റ് ആയതിനാൽ താരങ്ങൾക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കുകയായിരുന്നു.
ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന വൈറ്റ് ബോൾ പരമ്പരയിൽ പങ്കെടുക്കാനാകില്ലായിരുന്നു. അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഉൾപ്പെടുന്നതാണ് പരമ്പര. 2018ല്‍ യോയോ ടെസ്റ്റ് പരാജയപ്പെട്ടതാണ് സഞ്ജുവിനും അമ്പാട്ടി റായിഡുവിനും മുഹമ്മദ് ഷമിക്കും ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്. പിന്നീട് ടെസ്റ്റ് വിജയിച്ച ശേഷമാണ് ഇവര്‍ക്ക് ടീമില്‍ തിരിച്ചെത്താനായത്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു ഇടം പിടിച്ചിരുന്നു.
എന്നാല്‍ ലഭിച്ച അവസരങ്ങളെ മുതലാക്കാന്‍ താരത്തിനായില്ല. വിദേശ പര്യടനങ്ങളില്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് കൂടുന്ന സാഹചര്യത്തിലാണ് യോയോ ടെസ്റ്റില്‍ പുതിയ കാര്യങ്ങള്‍ ബിസിസിഐ ഉള്‍പ്പെടുത്തിയത്. ഇത് പ്രകാരം 8.30 സെക്കന്റ് കൊണ്ട് രണ്ട് കിലോമീറ്റര്‍ ദൂരം ഓടിത്തീര്‍ക്കണം. ഫാസ്റ്റ് ബൗളര്‍മാര്‍ ഈ ദൂരം 8.15 സെക്കന്റില്‍ പൂര്‍ത്തിയാക്കണം. സ്പിന്നര്‍മാരും വിക്കറ്റ് കീപ്പര്‍മാരും 8.30 സെക്കന്റ്കൊണ്ട് ഓടിത്തീര്‍ത്താല്‍ മതി.
ENGLISH SUMMARY:sanju samson passed bcci fitness test
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.