Web Desk

ജയ്പൂർ:

January 20, 2021, 7:58 pm

രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു നയിക്കും

ഐപിഎല്‍ ടീമിന്‍റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു
Janayugom Online

രാജസ്ഥാൻ റോയൽസിനെ ഇനി മലയാളിതാരം സഞ്ജു സാംസൺ നയിക്കും. 2021ലെ ഐപിഎൽ ലേലത്തിനുള്ള മുന്നോടിയായി ടീമുകൾ താരങ്ങളെ നിലനിർത്തുന്നതും റിലീസ്​ ചെയ്യുന്നതുമായ ലിസ്റ്റ്​ പുറത്തുവിട്ടുതുടങ്ങിയതിനു പിന്നാലെയാണ് സഞ്ജുവിനു നായകസ്ഥാനത്തേക്കുയർത്തിയതായി കാണിച്ച് രാജസ്ഥാൻ റോയൽസ് രംഗത്തെത്തിയത്. ഇതിനാൽ നിലവിലെ ക്യാപ്റ്റനും ഓസ്ട്രേലിയൻ താരവുമായ സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്നും ഒഴിവാക്കാനും ധാരണയായിട്ടുണ്ട്. 2021 സീസണിലായിരിക്കും മലയാളിതാരം രാജസ്ഥാൻ റോയൽസിനെ നയിക്കുക. സയിദ് മുഷ്താഖ് അലി ടി- 20 ടൂർണമെന്റിനുള്ള കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു സഞ്ജു.

സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ ടീമിന് മികച്ച സംഭാവനയാണ് നൽകിയതെന്നും അദ്ദേഹവുമായുള്ള കരാർ അവസാനിച്ചതായും ടീം മാനേജ് മെന്റ് അറിയിച്ചു. സ്മിത്തുമായുള്ള കരാർ പുതുക്കുന്നില്ലെന്നും ക്യാപ്റ്റനായി ഇന്ത്യൻ താരത്തെ നിയോഗിക്കുമെന്നും മാനേജ്മെന്റ് പറഞ്ഞു.
2019 ൽ അജിങ്ക്യ രഹാനെയിൽ നിന്നാണ് സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. എന്നാൽ ടീമിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സ്മിത്തിനു കഴിയാത്തതാണ് തരത്തെ ഒഴിവാക്കാൻ ഫ്രാഞ്ചൈസിയെ നിർബന്ധിതരാക്കിയത്. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 311 റൺസാണ് സ്മിത്ത് നേടിയത്.

ഐപിഎല്ലിൽ മികച്ച റെക്കോഡുകളാണ് മലയാളിത്താരം സ്വന്തമാക്കിയിട്ടുള്ളത്. 107 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഇതുവരെ 2,584 റൺസ് നേടിയിട്ടുണ്ട്. 102 റൺസാണ് സഞ്ജുവിന്റെ ഉയർന്ന സ്കോർ.

ENGLISH SUMMARY: san­ju sam­son select­ed as rajasthan roy­als captain

YOU MAY ALSO LIKE THIS VIDEO