May 28, 2023 Sunday

Related news

May 21, 2023
April 18, 2023
April 3, 2023
March 29, 2023
March 14, 2023
March 8, 2023
February 10, 2023
January 4, 2023
December 30, 2022
December 28, 2022

‘ഞങ്ങളോട് രണ്ടുപേരോട് മുട്ടാന്‍ ആരുണ്ടെടാ’; കീലേരി ചാഹല്‍ കലിപ്പിലാണ്…

ട്രെന്‍ഡിങ് വീഡിയോയുമായി സഞ്ജു സാംസണ്‍
Janayugom Webdesk
തിരുവനന്തപുരം
March 29, 2023 10:28 pm

ഐപിഎല്ലിന് മുന്നോടിയായി ട്രെന്‍ഡിങ്ങ് വീഡിയോയുമായി രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങള്‍ സഞ്ജു സാംസണും യുവേന്ദ്ര ചാഹലും. ജയ്പൂരിലെ രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാമ്പിലെ ഇടനേരത്ത് താരങ്ങള്‍ അവതരിപ്പിച്ച വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മാമൂക്കോയ അഭിനയിച്ച കീലേരി അച്ചു എന്ന കഥാപാത്രമായിട്ടായിരുന്നു ചാഹലെത്തിയത്.

തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലാണ് സഞ്ജു സാംസണ്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മലയാളികള്‍ അടക്കം നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയത്. രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. സ്പിന്നറാണ് ചാഹല്‍. കഴി‍ഞ്ഞ സീസണില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ ഫൈനല്‍ വരെ എത്തിയിരുന്നു. 

Eng­lish Sum­ma­ry: San­ju Sam­son with trend­ing video

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.