കെ രംഗനാഥ്

June 16, 2020, 9:11 am

പാസ്‌പോർട്ടും വിസയും വേണ്ടാത്ത ലോകത്തേക്ക് സന്തോഷ് യാത്രയായി

Janayugom Online

കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി വേദനയും ദുരിതവും ഭക്ഷണമാക്കിയ സന്തോഷിനെ (40) ഇവിടെ ഇബ്രിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കാണപ്പെട്ടു. പണിസ്ഥലത്ത് കാലിൽ ആ­ണികൊണ്ട് ചികിത്സയിലായിരുന്ന കൊല്ലം പരവൂർ പൂതക്കുളം സ്വദേശി സന്തോഷ് ജോലി നഷ്ടപ്പെട്ട് പണിനടക്കുന്ന പ്രദേശത്തെ ഷെ­ഡ്ഡിലാണ് കഴിഞ്ഞിരുന്നത്.

ജോലി സമയത്താണ് അപകടം സംഭവിച്ചതെങ്കിലും നഷ്ടപരിഹാരം നല്കാനോ ചികിത്സ ഏർപ്പെടുത്താനോ തൊഴിലുടമ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഒന്നര വർഷമായി സന്തോഷ് വേദന കടിച്ചമർത്തി ഇവിടെ കഴിഞ്ഞത്.

തൊട്ടടുത്ത് ഹോട്ടൽ നടത്തുന്ന കുറ്റ്യാടി സ്വ­ദേശി പ്രകാശൻ എത്തിച്ചുകൊടുത്തിരുന്ന ഭക്ഷണം കഴിച്ച് ദിവസങ്ങൾ ത­ള്ളിനീക്കുകയായിരുന്നു. ദുരിതകാലത്തിനിടെ പാസ്പോർട്ടും വിസയും നഷ്ടപ്പെട്ടതിനാൽ നാട്ടിലേക്കു പോകാനും കഴിയാതായി.

കഴിഞ്ഞ ദിവസം രാത്രി പ്രകാശൻ ഭക്ഷണവുമായി ചെന്നപ്പോൾ സ­ന്തോ­ഷ് തീർത്തും അസ്വസ്ഥനായിരുന്നു. രാവിലെ ആശുപത്രിയിലെത്തിക്കാൻ ചെന്നപ്പോഴാണ് സന്തോഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

you may also like this video;