June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

പത്മപ്രഭാപുരസ്കാരം സന്തോഷ് ഏച്ചിക്കാനത്തിന്

By Janayugom Webdesk
December 28, 2019

കോഴിക്കോട്: ഈ വർഷത്തെ പത്മപ്രഭാപുരസ്കാരത്തിന് ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം അർഹനായി. 75,000/- രൂപയും പത്മരാഗക്കല്ല് പതിച്ച് ഫലകവും പശ സ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം, കല്പറ്റ നാരായണൻ അധ്യക്ഷനും ഇ. പി. രാജ ഗോപാലൻ, സുഭാഷ് ചന്ദ്രൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. മലയാളത്തിലെ ഉത്തരാധുനിക ചെറുകഥയുടെ രൂപഭാവങ്ങളെ സമഗ്രമായി ഉടച്ചുവാർത്ത എഴുത്തുകാരിൽ പ്രധാനിയാണ് സന്തോഷ് ഏച്ചിക്കാനമെന്ന് പുരസ്കാരനിർണയസമിതി വിലയിരുത്തി. സമകാലിക ലോകകഥയുടെ സൗന്ദര്യതലത്തിലേക്ക് മലയാളകഥയെ ഉയർത്തിപ്രതിഷ്ഠിക്കുന്നതിൽ സന്തോഷ് ഏച്ചിക്കാനം വഹിച്ച പങ്ക് നിസ്തുലമാണ്. കാൽനൂറ്റാണ്ടു പിന്നിടുന്ന കഥാസപര്യകൊണ്ട് മലയാളകഥയുടെ ഉണ്മയ്ക്ക് പുത്തനുണർവ് സൃഷ്ടിച്ച സന്തോഷിന്റെ സമഗ്രസംഭാവനകളെ മാനിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് സമിതി പറഞ്ഞു.

ഒറ്റവാതിൽ, കഥാപാത്രങ്ങളും പങ്കെടുത്തവരും, ഒരു ചിത്രകഥയിലെ നായാട്ടുകാർ, കൊമാല, നരനായും പറവയായും, പകൽ സ്വപ്നത്തിൽ വെയിലു കായാൻ വന്ന ഒരു നരി, ശ്വാസം, ബിരിയാണി എന്നിവയാണ് പ്രധാന കൃതികൾ, നിദ, അന്നയും റസൂലും, ബാച്ചിലർ പാർട്ടി, ഞാൻ സ്റ്റീവ് ലോപ്പസ്, ഇടുക്കി ഗോൾഡ്, ചന്ദ്രട്ടൻ എവിടെയാണ്, അബി തുടങ്ങിയ സിനിമകൾക്കും ഒട്ടേറെ ടെലിവിഷൻ പരമ്പരകൾക്കും തിരക്കഥയെഴുതി. ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, കാരൂർ ജന്മശതാബ്ദി അവാർഡ്, പ്രവാസി ബഷീർ പുരസ്കാരം, അബുദാബി ശക്തി അവാർഡ്, ചെറുകാട് അവാർഡ്, വി. പി. ശിവകുമാർ കേളി അവാർഡ്, പത്മരാജൻ പുരസ്കാരം, തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, കൊൽക്കത്തെ ഭാഷാ സാഹിത്യ പരിഷത്ത് അവാർഡ്, ഡൽഹി കഥാ അവാർഡ്, ഏറ്റവും മികച്ച കഥയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.