സന്തോഷ് എച്ചിക്കാനത്തെ അറസ്റ്റു ചെയ്തു; കോടതി ജാമ്യം നൽകി

Web Desk
Posted on December 15, 2018, 3:10 pm

കാസര്‍കോട്: ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന് എഴുത്തുകാരന്‍ സന്തോഷ് എച്ചിക്കാനത്തെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് എസ് എം എസ് ഡി വൈ എസ് പിയുടെ ചുമതല വഹിക്കുന്ന ജില്ലാക്രൈം ഡിറ്റാച്ച് മെന്റ് ഡി വൈ എസ് പി എം പ്രദീപ് കുമാര്‍ ആണ് സന്തോഷ് എച്ചിക്കാനത്തെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ സന്തോഷിനെ കാസര്‍കോട് ജില്ലാ കോടതിയില്‍ ഹാജരാക്കി.കോടതിയിൽ ഹാജരാക്കിയ എച്ചിക്കാനത്തിനു ജാമ്യം നൽകി

ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് കോഴിക്കോട് നടത്തിയ പ്രസംഗത്തിലായിരുന്നു ദളിത് വിരുദ്ധ പരാമർശം  നടത്തിയത്. കാഞ്ഞങ്ങാട് എച്ചിക്കാനം സ്വദേശിയാണ് സന്തോഷ്. കാസര്‍കോട്ടെ ബാലകൃഷ്ണന്‍ ഹോസ്ദുര്‍ഗ് പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സന്തോഷ് എച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായതിനെ തുടര്‍ന്നാണ് അറസ്റ്റ്.