ലൈഫ് മിഷൻ ക്രമകേടുമായി ബന്ധപ്പെട്ട് കരാറുകാരനായ സന്തോഷ് ഈപ്പന്റെ ഡോളർ ഇടപാട് അന്വേഷിക്കാൻ വിജിലൻസ് സംഘം ഇന്ന് എത്തും. കേസുമായി ബന്ധപ്പെട്ട് ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.
വൈറ്റിലയിലെ ആക്സിസ് ബാങ്ക് വഴിയാണ് ഒരു കോടിയിലേറെ ഡോളർ അനധികൃതമായി സന്തോഷ് ഈപ്പൻ വാങ്ങിയത്. കേസിൽ പ്രതിയായ ഖാലിദിന് കോഴ നൽകാനായിരുന്നു വൻ തോതിൽ ഡോളർ വാങ്ങിക്കൂട്ടിയത്. സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ആക്സിസ് ബാങ്ക് ഡോളർ ശേഖരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൽ ഉൾപ്പെട്ട സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. അതേസമയം സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഏഴാമത്തെ ഐ ഫോണിന്റെ ഉടമയെ കണ്ടെത്താൻ വിജിലൻസിന് ഇതുവരെ സാധിച്ചിട്ടില്ല.
എന്നാൽ ഐ ഫോണുകളിൽ ഒന്ന് ഇന്ത്യയിൽ എവിടെയും ഉപയോഗിച്ചിട്ടില്ലെന്നാണ് സൈബർ സെല്ലിന്റെ കണ്ടെത്തൽ. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. എം ശിവശങ്കറെ ചോദ്യം ചെയ്യാൻ വിജിലൻസ് ഇന്നു കോടതിയെ സമീപിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി നൽകുക.
ENGLISH SUMMARY: santhosh eppan vigilance
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.