11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 10, 2024
September 6, 2024
September 6, 2024
September 3, 2024
September 2, 2024
May 6, 2024
October 7, 2023
September 7, 2023
August 25, 2023

ഭാര്യയുടെ കൈവെട്ടിമാറ്റിയ പ്രതി സന്തോഷ് പിടിയില്‍

Janayugom Webdesk
പത്തനംതിട്ട
September 18, 2022 11:33 am

വിവാഹമോചന കേസ് നടക്കുന്നതിനിടെ വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെ കൈവെട്ടിമാറ്റിയ യുവാവ് പിടിയില്‍. ഏഴംകുളം സ്വദേശി സന്തോഷ് ആണ് പറയന്‍കോട് ചാവടിമലയില്‍ വിദ്യയെ ആക്രമിച്ച കേസില്‍ പിടിയിലായത്. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ സന്തോഷിനെ അടൂരില്‍ നിന്നാണ് പിടികൂടിയത്. കുടുംബകലഹത്തെ തുടര്‍ന്ന് വിദ്യയും സന്തോഷും അകന്നുകഴിയുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതോടെ കലഞ്ഞൂരിലെ വീട്ടില്‍ അതിക്രമിച്ചുകയറി സന്തോഷ് നടത്തിയ ആക്രമണത്തില്‍ വിദ്യയുടെ ഒരു കൈയിലെ കൈപ്പത്തിയും മറ്റൊരു കൈയിലെ മുട്ടിന് താഴെയും അറ്റുപോയി.

സന്തോഷിന്റെ ആക്രമണം തടയാനെത്തിയ വിദ്യയുടെ പിതാവ് വിജയന് നേരേയും ആക്രമണമുണ്ടായി. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് സന്തോഷ് ഓടിരക്ഷപ്പെടുകയായിരുന്നു. വിദ്യയേയും വിജയനേയും തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish sum­ma­ry; San­thosh, the accused who chopped off his wife’s hcand, was arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.