സന്തോഷ കേരളം

Web Desk
Posted on April 01, 2018, 5:31 pm

സന്തോഷ് ട്രോഫി കേരളം നേടി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാള്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് കേരളം വിജയക്കപ്പില്‍ മുത്തമിട്ടത്.  പതിന്നാല് വര്‍ഷത്തിന് ശേഷമാണ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ എക്കാലത്തെയും സ്വപ്നമായ കേരളത്തിലെത്തുന്നത്.

അഞ്ച് വര്‍ഷത്തിന് ശേഷം കേരളം ഫൈനല്‍ കളിക്കുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. സതീവന്‍ ബാലന് കീഴിലാണ് കേരള ടീം പൊരുതി നേടിയത്. ഓരോ കളിയിലും അവസരത്തിനൊത്ത് ഉയര്‍ന്ന യുവ താരങ്ങളിലായിരുന്നു  പ്രതീക്ഷ. അവസാന ലീഗ് മത്സരത്തില്‍ കേരളത്തിനോട് പരാജയപ്പെട്ടതിനാല്‍ ബംഗാള്‍ പുതിയ തന്ത്രങ്ങളുമായാണ് ഇറങ്ങിയത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് ആദ്യം ഗോള്‍ നേടുക എന്നതായിരിക്കും കേരളം ലക്ഷൃമിട്ടിരുന്നത്.

കരുത്തരായ ബംഗാളിനെ നേരിടാന്‍ കേരളം ശക്തി ആര്‍ജ്ജിച്ചെടുക്കുകയായിരുന്നു. കേരളത്തിന്‍റെ ഗോളി മിഥുനാണ് വിജയശില്‍പ്പി.