കൊറോണ വ്യാപനത്തെ തുടർന്ന് നിർബന്ധിതമായ സാമൂഹിക അകലം ലക്ഷ്യമാക്കി മാർച്ച്മാസം 19ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാകർഫ്യുവിന്റെ ആഹ്വാനം രാജ്യം ഏറ്റെടുത്തോടെ ജനം പുറത്തിറങ്ങുന്നത് വിരളമായി . ഇതിനെ തുടർന്ന് ആശുപത്രികളിൽ സർജറിക്കുള്ള രക്തം ലഭിക്കുന്നതിനുള്ള പ്രയാസം വ്യാപകമായി നേരിടുകയും അത് മുഖ്യധാരാമാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു . അതിനൊരു പരിഹാരം കാണണമെന്ന ചർച്ചകൾക്കിടയിൽ നിന്നുമാണ് നാട് നിഴ്ചലമാകാൻ പോകുന്ന നാളുകളിൽ നാടിന് തുണയേകാൻ “സാന്ത്വനസരണി” ( സമാധാനപ്പെടുത്തുന്ന സമ്പ്രദായം ) എന്ന കൂട്ടായ്മ പിറവിയെടുക്കുന്നത്. ഷെറീന ഷംസുദ്ദീൻ , ശബ്നം സക്കീർ , ഷജ്ന അക്കു , ഹൈറുനസീർ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും സാന്ത്വനമേകാൻ ടെലിഫോണിൽ ബന്ധപ്പെടാവുന്ന വിധത്തിൽ കോൾസെന്റർ പ്രവർത്തനമാരംഭിച്ചു.
അപ്രഖ്യാപിതമായാണ് മാർച്ച് 24ന് രാജ്യം ലോക്ക്ഡൗണായത്. ഈ സാഹചര്യത്തിൽ കോവിഡ് 19 ന്റെ വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കുക എന്നത് നിർബന്ധിതമായ ഓരോ പൗരന്റെയും ഉത്തരവാദിത്വമായി മാറി. ഈ ഘട്ടത്തിൽ ഓരോ കുടുംബവും വീട്ടിലിരിക്കേണ്ട അനിവാര്യത ഉടലെടുത്തപ്പോൾ ജനങ്ങൾക്കാവശ്യമായ മരുന്നുകൾ , ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ അത്യാവശ്യസാധനങ്ങൾ കോൾസെന്ററിൽ വിവരമറിയിക്കുന്ന മുറക്ക് വീട്ടിലെത്തിക്കുന്ന സേവനമാണ് സാന്ത്വനസരണി ഏറ്റെടുത്തത് . ഇതിലൂടെ ജനം പുറത്തിറങ്ങുന്നത് ഒരു പരുതിവരെ തടയാനായി . അതോടൊപ്പം ഈ സന്ദേശം ജനങ്ങൾക്ക് കൈമാറുന്നതിനായി ഒരു ഹ്രസ്വച്ചിത്രം നിർമ്മിക്കുകയും ചെയ്തു . തെരുവിൽ കഴിയുന്നവർ , അതിഥി തൊഴിലാളികൾ എന്നിവർക്ക് ഹോട്ടലും , സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി സൗജന്യ ഭക്ഷണശാലകളും അടച്ചതിനാൽ ഇത്തരക്കാർക്ക് “ഭക്ഷണപൊതി” എന്ന പേരിൽ പ്രദേശവാസികളിൽ നിന്നും ശേഖരിച്ച ഭക്ഷണം എത്തിച്ചു നൽകുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു . സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച “സാമൂഹ്യഅടുക്കള” മാർച്ച് 28 മുതൽ യഥാർത്ഥൃമായതിനെ തുടർന്ന് “ഭക്ഷണപൊതി” പദ്ധതി അവസാനിപ്പിച്ചു .
എന്നാൽ ഈ ഘട്ടത്തിൽത്തന്നെ സാമ്പത്തിക പ്രയാസത്തിലേക്ക് നടന്നടുത്ത കൂലിപ്പണിക്കാരും അന്നന്നേക്കുള്ള ഉപജീവനം തേടുന്നവരുടെ കുടുംബങ്ങളിൽ “ഭക്ഷണസഞ്ചി“യും എത്തിക്കേണ്ടതായിട്ടുണ്ടായിരുന്നു . അരി , ഉപ്പ് , കടല , പരിപ്പ് , പയർ , മുളക്പൊടി , മഞ്ഞൾപൊടി , മല്ലിപ്പൊടി , വെളിച്ചെണ്ണ , ബിസ്ക്കറ്റ് , ചായല , പഞ്ചസാര തുടങ്ങി പലച്ചരക്കുകളടങ്ങിയ ഭക്ഷണസഞ്ചി നിർധനരായ നിരവധി കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ” ഭക്ഷൃക്കിറ്റ്” റേഷൻക്കടകളിൽ നിന്നും വിതരണം ആരംഭിക്കുന്നത് വരെ തുടർന്ന് പോന്നു. അതോടൊപ്പം തന്നെ പ്രവാസികൾ അന്യദേശത്ത് കോവിഡ് 19 വ്യാപനത്തെ തുടർന്ന് രോഗികളാവുന്നതും തൊഴിൽരഹിതരാവുന്നതും ശമ്പളം ലഭിക്കാതിരിക്കുന്നതും നിർബന്ധിത നീണ്ട അവധിയിൽ പ്രവേശിക്കേണ്ട സാഹചര്യവും ഉടലെടുക്കുകയുണ്ടായി.
പ്രവാസികൾക്ക് വ്യഥയും, പ്രയാസവും നിറഞ്ഞ ഈ കെട്ടക്കാലഘട്ടത്തിൽ ലോക്ക്ഡൗൺ മൂലം ആശുപത്രിയിൽ പോകാനോ അനിവാര്യമായ ചികിത്സ ഉറപ്പ് വരുത്താനോ പ്രയാസപ്പെടുന്ന നാട്ടുകാരുടെയും വിശിഷ്യാ പ്രവാസി കുടുംബങ്ങളിലെ കിടപ്പ് രോഗികൾ , ഗർഭിണികൾ , പ്രായാധിക്യം തളർത്തിയ അച്ഛനമ്മമാർ എന്നിവരടങ്ങുന്ന അപരസഹായം വേണ്ടുന്ന കുടുംബങ്ങളിലേക്ക് പ്രവാസസംഘടനയായ ” ഏക UAE” യുമായി സഹകരിച്ച് വൈദ്യപരിശോധനയും , ചികിത്സാ സഹായങ്ങളും ചേർപ്പിലെയും ഇരിഞ്ഞാലക്കുട മുൻസിപ്പിലാറ്റിയിലേയും കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച സുരക്ഷാ മുൻകരുതലുകൾ ഉറപ്പുവരുത്തി യഥാർത്ഥൃമാക്കിക്കൊണ്ടിരിക്കുകയാണ്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൂമ്പാറ്റകളെ പോലെ പാറിപറക്കേണ്ട നമ്മുടെ കുട്ടികൾ ചിറകരിഞ്ഞ കിളികളെപ്പോലെ ശ്മശാനമൂകത സൃഷ്ടിച്ച് വീട്ടിൽ നിശ്ശബ്ദരാകേണ്ട സാഹചര്യത്തിലാണ് അവരുടെ സർഗ്ഗശേഷി വിപുലപ്പെടുത്താനും ക്രിയാത്മകമായ ഉണർവുകൾക്കും വേണ്ടി ” അപ്പൂപ്പൻതാടി” എന്ന പേരിൽ സാന്ത്വനസരണി 28.03.2020ന് ജന്മം കൊടുക്കുന്നത് . ജയരാജ് വാര്യർ , ജോയ് മാത്യു , സുനിൽ സുഖത , പ്രസീത ചാലക്കുടി , മനു ജോസ് തുടങ്ങി സിനിമാ നാടക വിദ്യാഭ്യാസ പ്രവർത്തകർ കുട്ടികളുമായി സല്ലാപിക്കാൻ അപ്പൂപ്പൻ താടിയുടെ ഭാഗമായി . മാർച്ച് മാസം പകുതിയോടെയാണ് സാന്ത്വനസരണിയുടെ പ്രവർത്തനങ്ങൾക്ക് രൂപരേഖയാവുന്നത് . വിദ്യാധരൻ ചെറിയപാലം , നസീർ അബ്ദു , അക്ബർ അലി , സുരേഷ് നന്മ , അൽത്താഫ് അബ്ദുൾ കരിം , കെ കെ ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് സാന്ത്വനസരണി പ്രവർത്തനമാരംഭിച്ചത് .
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.