June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

വെെഗയുടെ മരണം: സനു മോഹൻ ഉടൻ പിടിയിലാകുമെന്ന് പൊലീസ്

By Janayugom Webdesk
April 17, 2021

വൈഗയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന അച്ഛൻ സനുമോഹൻ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. കൊല്ലൂർ മൂകാംബികയിൽ മൂന്ന് ദിവസം താമസിച്ചിരുന്നതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും കർണ്ണാടക പൊലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം പരിശോധന തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മൂകാംബികയിൽ ലോഡ്ജിൽ കഴിഞ്ഞിരുന്ന സനുവിനെ ജീവനക്കാർക്ക് സംശയം തോന്നിയെന്നറിഞ്ഞതിനെ തുടർന്ന് ഓടി രക്ഷപെട്ടതായാണ് വിവരം. പതിമൂന്ന് വയസുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മുട്ടാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പിതാവ് സനു മോഹൻ ഒളിവിൽ പോയത്. ഇയാൾക്കെതിരെ വിവിധ ഭാഷകളിൽ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.