Friday
20 Sep 2019

ശാരദാ ചിട്ടിതട്ടിപ്പ് കേസ്: രാജീവ് കുമാറിനെ സിബിഐ ‘നിര്‍ത്തിപ്പൊരിക്കുന്നു’

By: Web Desk | Saturday 9 February 2019 5:54 PM IST


RAJIV-KUMAR

കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതില്‍ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ സിബിഐ ചോദ്യംചെയ്യല്‍ തുടരുന്നു.

രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി സിബിഐക്ക് മുന്നോട്ട് പോകാം,  ബലപ്രയോഗം പാടില്ലെന്നായിരുന്നു സുപ്രിം കോടതി ഉത്തരവ്. അതേസമയം രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

‘രാജീവ് കുമാറിനെ നിര്‍ത്തിപ്പൊരിക്കുന്നു’വെന്ന തലക്കെട്ടോടെയാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ആരംഭിച്ച ചോദ്യം ചെയ്യലിനെതിരെ മമതയുള്‍പ്പെടെയുള്ള നേതാക്കള്‍ എതിര്‍ക്കുകയും സമരം ചെയ്യുകയും ചെയ്തിരുന്നു.

ഓക്ക്‌ലാന്‍ഡിലുള്ള സിബിഐ ഓഫിസിലാണ് ചോദ്യംചെയ്യല്‍. രാവിലെ 10.45 രാജീവ് കുമാര്‍ ഓഫീസില്‍ എത്തിയതായും 11 മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചതായും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.
ചോദ്യം ചെയ്യലിനായി കഴിഞ്ഞദിവസം വൈകിട്ടോടെ രാജീവ് കുമാര്‍ ഷില്ലോങ്ങില്‍ എത്തിയിരുന്നു.
പശ്ചിമബംഗാള്‍ കേഡറിലെ മൂന്ന് ഐപിഎസ് ഓഫീസറും രാജീവ് കുമാറിന്റെ സഹോദരനും ഒപ്പമുണ്ടായിരുന്നു. മേഘാലയയിലെ പൊലസിന്റെ ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം തങ്ങിയത്.

ശാരദ ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാര്‍. കേസില്‍ കാണാതായ രേഖകളേയും ഫയലുകളേയും സംബന്ധിച്ച് ചോദിച്ചറിയുവാന്‍ സിബിഐ രവി കുമാറിന് നോട്ടീസ് അയച്ചിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല.

Related News