ശരണ്യ ശശിയുടെ ജീവിതത്തില്‍ വില്ലനായി വീണ്ടും ട്യൂമര്‍, ഏഴാമത്തെ ശസ്ത്രക്രിയ ഉടന്‍; സഹായം തേടി വീഡിയോ

Web Desk
Posted on June 10, 2019, 3:03 pm

പ്രശസ്ത സിനിമ- സീരിയല്‍ താരം ശരണ്യ ശശിയുടെ ജീവിതത്തില്‍ വില്ലനായി വീണ്ടും ട്യൂമര്‍. ഏഴാമത്തെ ശസ്ത്രക്രിയയ്ക്കൊരുങ്ങുകയാണ് നടി ഇപ്പോള്‍. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സൂരജ് പാലാക്കാരന്‍. നടി സീമ ജി നായര്‍ ശരണ്യയ്ക്ക് വേണ്ടി സഹായം അഭ്യര്‍ഥിക്കുന്നതും വിഡിയോയില്‍ കാണാം.

ആറുവര്‍ഷം മുമ്പ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ ഇപ്പോള്‍ ഏഴാമത്തെ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിലാണ്. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് ശരണ്യ കടന്നുപോകുന്നതെന്നും സന്മനസ്സുള്ളവര്‍ അവരെ സാമ്പത്തികമായി സഹായിക്കണമെന്നും ശരണ്യയെ നേരിട്ടു സന്ദര്‍ശിച്ച ശേഷം പങ്കുവച്ച വിഡിയോയില്‍ സൂരജ് പറയുന്നു.

‘പല കലാകാരന്മാര്‍ക്കും അവരുടെ താരപ്രഭയില്‍ കൂടെ നില്‍ക്കാന്‍ ഒരുപാട് പേര്‍ ഉണ്ടാകും. എന്നാല്‍ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാന്‍ പോലും പിന്നീട് ആരും വന്നെന്ന് വരില്ല. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ ഞാന്‍ വിഡിയോയില്‍ കാണിക്കാത്തതിന്റെ കാരണം പറയാം. ഒരു കലാകാരന്‍ അല്ലെങ്കില്‍ കലാകാരി തളര്‍ന്നുകിടക്കുന്ന അവസ്ഥ തീര്‍ത്തും പരിതാപകരമാണ്.’– സൂരജ് പറയുന്നു.

‘ശരണ്യയ്ക്ക് ആറുവര്‍ഷം മുമ്പ് ട്യൂമര്‍ വന്നിരുന്നു. അന്നൊക്കെ കലാകാരന്മാര്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഓരോ വര്‍ഷവും ബ്രെയിന്‍ ട്യൂമര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വരുകയും, ഓരോ തവണയും ആശുപത്രിയില്‍ എത്തി ഓപ്പറേഷന്‍ ചെയ്യുകയുമാണ്.ഏഴ് മാസം മുമ്പാണ് അവസാനമായി ഓപ്പറേഷന്‍ നടത്തിയത്. അത് ആറാമത്തെ സര്‍ജറി ആയിരുന്നു. ഇപ്പോള്‍ ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സര്‍ജറിക്കായി ശരണ്യ പോകുകയാണ്. ഇത് കുറച്ച് ക്രിട്ടിക്കല്‍ ആണ്. ഒരുവശം ഏകദേശം തളര്‍ന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവര്‍ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും വരുന്ന ഈ അസുഖത്തില്‍ എല്ലാവര്‍ക്കും സഹായിക്കാന്‍ പരിമിതകളുണ്ടാകും. അവളായിരുന്നു ആ കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്’.– സീമ ജി നായര്‍ പറഞ്ഞു.

ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 എന്നിവയാണ് പ്രധാനചിത്രങ്ങള്‍. ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

ശരണ്യയുടെ ജീവിതം ഒരു പാഠമാണ്! സന്മനസുള്ളവർ സഹായിക്കാണം!State bank of indi­aSHA­RANYA K SA/C- 20052131013IF­SC-SBIN0007898Branch- nan­thancode

Smart Pix Media ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಜೂನ್ 9, 2019