ശരണ്യയുടെ വീടിനടുത്ത് നാട്ടുകാർ ആ രാത്രി കണ്ടത് കാമുകൻ നിധിനെ തന്നെ,കള്ളങ്ങളെല്ലാം പൊളിയുന്നു, നിധിനും കുടുങ്ങും!

Web Desk
Posted on February 24, 2020, 2:30 pm

കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടൽ ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം കാമുകൻ നിധിനിലേക്ക് നീളുന്നു. കൊലപാതകത്തിൽ ഭർത്താവ് പ്രണവിനോ കാമുകൻ നിധിനിനോ പങ്കില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ അന്വേണത്തിന് വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്. വിയാനെ ശരണ്യകൊലപ്പെടുത്തുന്നതിന് തലേ ദിവസം രാത്രി നിധിൻ ശരണ്യയുടെ വീടിന് മുന്നിലുള്ള വഴിയിൽ നിൽക്കുന്നത് കണ്ടിരുന്നു എന്നും പന്തികേടു പോലെ തോന്നി കാര്യമന്വേഷിച്ചപ്പോൾ താൻ മദ്യപിച്ചിട്ടുണ്ടെന്നും അതിനാൽ മെയിൻ റോഡിൽ കൂടെ പോകാൻ സാധിക്കില്ല അതുകൊണ്ട് ഇതുവഴി പോകാൻ നോക്കുകയാണെന്നും നിധിൻ പറഞ്ഞതായുമാണ് സാക്ഷി മൊഴി നൽകിയിരിക്കുന്നത്.

മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി പരിശോധിക്കുകയും തുടർന്ന് നിധിൻ ബൈക്കിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ കൊലപാതകത്തിൽ നിധിനിനും പങ്കുണ്ടോ എന്ന ബലമായ സംശയമാണ് ഇപ്പോൾ ഉയരുന്നത്. ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിധിനിനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇന്നലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നെങ്കിലും സ്ഥലത്തില്ല എന്ന കാരണം പറഞ്ഞ് നിധിൻ ഹാജരാവാതിരിക്കുകയായിരുന്നു.

പ്രണവുമായുള്ള വിവാഹ ശേഷമാണ് നിധിനുമായി ശരണ്യ അടുക്കുന്നത്. ഭര്‍ത്താവ് പ്രണവ് വിദേശത്തായിരുന്നതിനാൽ നിധിവുമായുള്ള കൂടിക്കാഴ്ച ശരണ്യ പതിവാക്കി. പ്രണവുമായും വീട്ടുകാരുമായും സ്ഥിരം വഴക്കിടുന്ന ശരണ്യ ഇതെല്ലാം നിധിനുമായി പങ്കുവെച്ചിരുന്നു. ഈ സന്ദർഭം മുതലെടുക്കുകയായിരുന്നു നിധിൻ. തുടർന്ന് ഇരുവരുടെയും ജീവിതത്തിൽ മകനും ഭർത്താവും ഒരു ഭാരമാകുമെന്ന അവസ്ഥ വന്നപ്പോഴാണ് ഒന്നര വയസുകാരൻ മകൻ വിയാനെ കൊന്ന് ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശരണ്യ ശ്രമിക്കുന്നതും പിടിക്കപ്പെടുന്നതും.

Eng­lish Sum­ma­ry: saranya’s cru­al­i­ty to child in kan­nur fol­lowup

You may also like this video