June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

നാടിനെ ഒരുമിപ്പിക്കുന്ന ആഘോഷമാണ് സരസ് മേള : മന്ത്രി എ സി മൊയ്തീൻ

By Janayugom Webdesk
December 20, 2019

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ അവരെ ഒന്നിപ്പിക്കുന്ന ആഘോഷമാണ് സരസ് മേളയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കണ്ണൂർ മാങ്ങാട്ട് പറമ്പിൽ ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ മതേതര മൂല്യങ്ങളെയും ബഹുസ്വര സ്വഭാവത്തെയും ഭിന്നിപ്പിന്റെ വിത്തുകൾ പാകി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്ന പ്രഖ്യാപനം കൂടിയാണിത്. പല കാരണങ്ങളാൽ ജയിലറയായി മാറിയ കശ്മീർ അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഉൽപ്പന്നങ്ങളും രുചിഭേദങ്ങളും അനുഭവിക്കാൻ ഉതകുന്നതാണ് ഇവിടെ ഒരുക്കിയ വിപണന സ്റ്റാളുകളും ഫുഡ് കോർട്ടുകളുമെന്നും മന്ത്രി പറഞ്ഞു.

നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ഗ്രാമീണത മുറ്റി നിൽക്കുന്ന പ്രദേശങ്ങളിൽ സരസ് മേളകൾ സംഘടിപ്പിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മേള മാങ്ങാട്ടു പാമ്പിൽ സംഘടിപ്പിച്ചത്. ഇത്തവണത്തെ സരസ് മേളയിൽ 10 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചെറുകിട സംരംഭകരുടെ ഒരു അത്താണി കൂടിയാണ് മേളയെന്നും മന്ത്രി പറഞ്ഞു.
ജെയിംസ് മാത്യു എംഎൽഎ പടത്തിൽ അധ്യക്ഷനായി. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എസ് ഹരികിഷോർ റിപ്പോർട്ടവതരിപ്പിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂൽ, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ എ കെ രമ്യ, ബേബി ബാലകൃഷ്ണൻ, ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി കെ ശ്യാമള ടീച്ചർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഡോ എം സുർജിത്ത്, തുടങ്ങിയവർ സംബന്ധിച്ചു. കേന്ദ്ര ഗ്രാമവികസന മന്താലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സഹകരണത്തോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ സരസ് മേള നടക്കുന്നത്. 16 സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധരും ചെറുകിട സംരംഭകരും മേളയിൽ പങ്കെടുക്കന്നുണ്ട്. മുന്നോടിയായി കുടുംബശ്രീ അംഗങ്ങളെ അണിനിരത്തി ഘോഷയാത്രയും നടന്നു.

അറിയാം… വൈവിദ്ധ്യങ്ങളുടെ ഇന്ത്യയെ ദേശീയ സരസ് മേളയ്ക്ക് തുടക്കമായി

ഇന്ത്യയുടെ വൈവിദ്ധ്യങ്ങളെ ഒരു കുടക്കീഴിലെത്തിക്കുന്ന ദേശീയ സരസ് മേളക്ക് അന്തൂർ നഗരസഭയിലെ കണ്ണൂർ എഞ്ചിനിയറിങ്ങ് കോളേജ് ഗ്രൗണ്ടിൽ വർണ്ണാഭമായ തുടക്കം. ജാതി മത സംസാരങ്ങൾക്കതീതമായി ഇന്ത്യയുടെ ബഹുസ്വരതയെയും പെൺകരുത്തിനെയും വിളിച്ചോതിയ നൃത്ത സംഗീത ശിൽപ്പത്തോടെയാണ് സരസ് മേളക്ക് തിരിതെളിഞ്ഞത്. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ സൂക്ഷ്മ ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങൾക്ക് രാജ്യത്തെമ്പാടും വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ സ്വയംഭരണ വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായി സരസ് മേള സംഘടിപ്പിക്കുന്നത്.
ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയ നഗരയിൽ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ചെറുകിട സൂക്ഷ്മ സംരംഭകരും കരകൗശല വിദഗ്ധരും അവരുടെ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഛാർഖണ്ഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മിസോറാം, ഗുജറാത്ത്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, ഗോവ, തെലുങ്കാന, കാശ്മീർ എന്നീ സംസ്ഥാനങ്ങളാണ് മേളക്കായ് കണ്ണൂരിലെത്തിയത്. 250 പ്രദർശന വിപണന സ്റ്റാളുകൾക്ക് പുറമെ കുടുംബശ്രീയുടെ ഫുഡ് സ്റ്റാളും മേളയിലുണ്ടാകും. ഇന്ത്യയിലെ വേറിട്ട രുചികൾ തേടി കുടുംബശ്രീ അംഗങ്ങൾ നടത്തിയ യാത്രയിലുടെ സ്വായത്തമാക്കിയ രുചികൾ ഫുഡ്സ്റ്റാളിനെ വേറിട്ടതാക്കുന്നു. 12 ദിവസങ്ങളായി നടക്കുന്ന മേളയിൽ ഇത്തവണ 10 കോടിയിലധികം രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്.
സ്റ്റാളുകൾക്കൊപ്പം മേളയെ സജീവമാക്കാൻ വിപുലമായ അനുബന്ധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഡിസൈൻ എജ്യുക്കേഷൻ ഓഫ് ഇന്ത്യ, കാർഷിക മേഖലയിലെ നൂതന സാധ്യതകൾ, കണ്ണൂർ വിമാനത്താവളം സംരംഭക സാധ്യതകൾ തുടങ്ങി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ, മെഗാഷോകൾ, സാംസ്ക്കരിക സമ്മേളനങ്ങൾ എന്നിവയും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.