ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്ഡേ സത്യപ്രതിഞ്ജ ചെയ്തു

Web Desk
Posted on November 18, 2019, 11:17 am

ദില്ലി: ഇന്ത്യയുടെ 47ാം ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്ഡേ സത്യപ്രതിഞ്ജ ചെയ്തു. രാഷ്ടപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലികെടുത്തത്. 2021 ഏപ്രില്‍ 23 വരെയാണ് ബോബ്ഡേയുടെ അധികാര കാലാവധി. കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് രഞ്ജന്‍ ഗൊഗോയിയുടെ പിന്‍ഗാമിയായുള്ള ബോബ്ഡേയെ നിയമനം രാഷ്ട്രപതി അംഗീകരിച്ച്‌ ഉത്തരവിറക്കിയത്.

അയോധ്യ തര്‍ക്കഭൂമി കേസ്, ബിസിസിഐ കേസ് എന്നിവ ഉള്‍പ്പെടെ ഒട്ടേറെ സുപ്രധാന കേസുകളില്‍ വാദംകേള്‍ക്കുന്ന ബെഞ്ചില്‍ അംഗമായിരുന്നു ബോബ്ഡേ. അയോധ്യ കേസില്‍ പുനപരിശോധന ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തിരുമാനിച്ചതോടെ ഇനി കേസിലെ തുടര്‍ നടപടികള്‍ ബോബ്ഡേയുടെ കീഴിലിലാകും. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചുള്ള പുനപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതും ബോബ്ഡേ അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്‍റെ നേതൃത്വത്തിലാകും.