8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 8, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024

ആവേശമായി സരിന്‍

സ്വന്തം ലേഖകന്‍
പാലക്കാട്
November 6, 2024 11:17 pm

യുഡിഎഫും ബിജെപിയും ഒരുക്കുന്ന കുതന്ത്രങ്ങളെയും പ്രതിബന്ധങ്ങളെല്ലാം തട്ടിയകറ്റി പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍ അജയ്യമായ കുതിപ്പ് തുടരുന്നു. ബിജെപിയുടെ പണക്കൊഴുപ്പിലും യുഡിഎഫിന്റെ കള്ളപ്പണക്കളികളിലും പതറാതെ എല്‍ഡിഎഫ് നേതാക്കളും അണികളും ജാഗ്രതയോടെ നിലകൊള്ളുന്നുണ്ട്.

കല്പാത്തിയിലും പരിസര പ്രദേശങ്ങളിലുമായാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നലെ പര്യടനം പൂര്‍ത്തിയാക്കിയത്. രാവിലെ കേരള മുസ്ലിം ജമാഅത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉസ്താദിനെ മലപ്പുറം മഹ്ദിൻ അക്കാദമിയിൽ സന്ദർശിച്ചുകൊണ്ടാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് കല്പാത്തിയിലെത്തിയ സരിൻ വിവിധ സ്ഥാപനങ്ങളില്‍ സന്ദർശനം നടത്തി. പാലക്കാട് ഓപ്പൺ ജിമ്മിന്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ രാഷ്ട്രീയവൈരാഗ്യം കൊണ്ടുള്ള ഇത്തരം അവഗണകൾക്ക് മാറ്റം വരണമെന്ന് അദ്ദേഹം പറഞ്ഞു.

വലിയപാടത്തും, തച്ചങ്ങാടും, മാത്തൂരിലും വിവിധ കേന്ദ്രങ്ങളിലെ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. ഓരോ കേന്ദ്രത്തിലും കുട്ടികളും മുതിർന്നവരുമായി തിങ്ങിക്കൂടിയ ജനത സരിനൊപ്പമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.