29 March 2024, Friday

Related news

March 29, 2024
March 28, 2024
March 27, 2024
March 26, 2024
March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024

സരിതയും സമരായുധം

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
September 15, 2021 9:44 pm

എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വീഴ്ത്താന്‍ സോളാര്‍ റാണി സരിത എസ് നായര്‍ സിബിഐക്ക് കഴിഞ്ഞ ദിവസം നല്കിയ പീഡനമൊഴിയും എതിരാളികള്‍ വജ്രായുധമാക്കുന്നു.

കഴിഞ്ഞ മൂന്നു ദിവസമായി സമൂഹമാധ്യമങ്ങളിലും ചില മുഖ്യധാരാ മാധ്യമങ്ങളിലും പാറിപ്പറന്നു തരംഗമായ സരിതയുടെ മൊഴിക്കു പിന്നില്‍ വേണുഗോപാല്‍ വിരുദ്ധരാണെന്ന ആരോപണവും കനക്കുന്നു. വേണുഗോപാല്‍ തന്നെ പീഡിപ്പിച്ചശേഷം തനിക്ക് എഴുന്നേറ്റു നടക്കാന്‍പോലും സാധിച്ചില്ല എന്ന് ഏഴര മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പില്‍ സിബിഐ അന്വേഷണ സംഘത്തലവനായ ഡിവൈഎസ്‌പി രണ്‍ധീര്‍ സിങിന് മൊഴി നല്കിയതും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പീഡനാനന്തരം താന്‍ ചികിത്സയിലായിരുന്നതിന്റെ രേഖകളും പീഡനദൃശ്യങ്ങളും വേണുഗോപാലുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങളും സരിത കൈമാറിയെന്നും ഈ വാര്‍ത്തകളില്‍ പറയുന്നു. തിരുവനന്തപുരത്ത് നടന്ന മൊഴിയെടുപ്പിന്റെ വിശദാംശങ്ങള്‍ പിറ്റേന്നുതന്നെ സമൂഹമാധ്യമങ്ങളിലെത്തി. വേണുവിനെതിരായ പീഡന പരാതി പിന്‍വലിക്കാന്‍ തനിക്കെതിരെ കടുത്ത സമ്മര്‍ദ്ദമുണ്ടായെന്നും സരിത അറിയിച്ചുവത്രെ. പീഡനസമയത്തു സരിത ധരിച്ചിരുന്ന വസ്ത്രങ്ങളും അന്വേഷണ സംഘത്തലവനു കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. സരിത നല്കിയ തെളിവുകളുടെ‍ ഫോറന്‍സിക് പരിശോധനയ്ക്കു ശേഷമാവും തുടര്‍ നടപടികളുണ്ടാകുക.

 


ഇതുകൂടി വായിക്കൂ; ഡിസിസി അധ്യക്ഷന്‍മാര്‍ ലിസറ്റ് രാഹുലിന് മുന്നില്‍ ‚പ്രതിഷേധവുമായി ഗ്രൂപ്പുകള്‍ ;കെ സി വേണുഗോപാല്‍ പിടിമുറുക്കുന്നു


 

കെ സി വേണുഗോപാലിനു പുറമെ ഉമ്മന്‍ചാണ്ടി, എ പി അബ്ദുള്ളക്കുട്ടി, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ജോസ് കെ മാണി എന്നിവര്‍ക്കെതിരെയും സരിത പരസ്യമായി പീഡനപരാതി നല്കിയെങ്കിലും കേസ് സിബിഐക്കു വിട്ടപ്പോള്‍ ജോസ് കെ മാണിയുടെ പേര് ഒഴിവാക്കിയത് വിവാദമായിരുന്നു. അനില്‍കുമാറില്‍ നിന്നും നേരത്തേ സിബിഐ മൊഴിയെടുത്തിരുന്നു. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ സരിത നല്കിയ മൊഴിയടക്കമുള്ള റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അയച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ച നൂറുകണക്കിന് കത്തുകള്‍ സോണിയക്കും രാഹുലിനും അയച്ചതും വേണുഗോപാല്‍ വിരുദ്ധരുടെ ക്യാമ്പയിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു.

Eng­lish Sum­ma­ry: Saritha is also a weapon of war

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.