രണ്ടും കൽപ്പിച്ച് സരിത; രാഹുലിനെ വെറുതെ വിടാനില്ല; അമേഠിയിലേക്ക്

Web Desk
Posted on April 18, 2019, 9:43 pm

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാനുറച്ചു സരിത എസ് നായർ. എറണാകുളം വയനാട് എന്നീ മണ്ഡലങ്ങളില്‍ സരിത സമര്‍പ്പിച്ച പത്രികകള്‍ നേരത്തെ തള്ളിയത്തിനു പിന്നാലെയാണ് സരിത അമേഠിയിൽ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചത്.

കോണ്‍ഗ്രസിന്റെ നാടകങ്ങളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് മത്സരിക്കുന്നത്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും രാഹുല്‍ നടപടിയെടുത്തില്ല. ഇതിനെ ചോദ്യം ചെയ്തുള്ള ഒരു പ്രവര്‍ത്തനമാണ് താന്‍ തെരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും സരിത മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതയ്ക്ക് കോടതി വിധിച്ച ശിക്ഷ റദ്ദാക്കാത്തതിനാലാണ് സരിതയുടെ പത്രിക മുൻപ് തള്ളിയത്.