സരിത എസ് നായർക്ക് മൂന്നു വർഷം തടവുശിക്ഷ

Web Desk
Posted on October 31, 2019, 4:49 pm

കോയമ്പത്തൂർ : കാറ്റാടിയന്ത്രം തട്ടിപ്പുകേസിൽ സരിത എസ് നായർക്ക് തടവുശിക്ഷ. മൂന്നു വർഷം തടവിനാണ് കോടതി ശിക്ഷിച്ചത്. 2009 ലെ കേസിലാണ് കോയമ്ബത്തൂർ കോടതി ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കാറ്റാടിയന്ത്രം സ്ഥാപിച്ചുനൽകാമെന്ന് വാഗ്ദാനം നൽകി കോയമ്ബത്തൂർ സ്വദേശികളായ ത്യാഗരാജൻ, വെങ്കിട്ടരാമൻ എന്നിവരിൽ നിന്ന് 33 ലക്ഷം തട്ടിയെടുത്തു എന്നാണ് സരിതക്കെതിരായ കേസ്.