Sunday
21 Apr 2019

രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സരിത എസ് നായര്‍

By: Web Desk | Tuesday 2 April 2019 10:02 PM IST


കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സരിത എസ് നായര്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് സരിത നല്‍കിയ പരാതികളില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെന്നും, എന്നാല്‍ അദ്ദേഹം പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും സരിത കുറ്റപ്പെടുത്തി. ഭാവിയില്‍ പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി സ്ത്രീയുടെ പരാതിക്ക് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മത്സരിക്കുമെന്നും സരിത പറഞ്ഞു.

Related News