June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

മതപദവി വേണമെന്ന് സർണ ഗോത്രവിഭാഗം

By Janayugom Webdesk
December 26, 2019

റാഞ്ചി: മതപദവി നൽകണമെന്ന ആവശ്യവുമായി ഝാർഖണ്ഡിലെ ‘സർണ’ ഗോത്ര വിഭാഗങ്ങൾ. പ്രകൃതിയെ ആരാധിക്കുന്ന രീതി പിന്തുടരുന്ന വിഭാഗമാണിവർ. സെൻസസിൽ തങ്ങളെ പുതിയ മതവിഭാഗമായി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിഷയത്തിൽ ബിജെപിയുടെ മുൻ സഖ്യ കക്ഷിയായിരുന്ന ഝാർഖണ്ഡ് വികാസ് മോർച്ച തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ‘സർണ’യ്ക്ക് മതപദവി നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ഝാർഖണ്ഡ് മുക്തിമോർച്ച, കോൺഗ്രസ്, ആർജെഡി കക്ഷികൾ ചേർന്ന മഹാസഖ്യമാണ് ഝാർഖണ്ഡിൽ ഇപ്പോൾ അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം നേടിയത്. പുതിയ സർക്കാർ ഗോത്രവിഭാഗങ്ങളുടെ പ്രത്യേക മതപദവി ആവശ്യം പരിഗണിക്കുമോയെന്നത് വ്യക്തമല്ല.

‘സർണ’യെ പ്രത്യേക മതമായി പരിഗണിക്കണമെന്ന ഗോത്രവിഭാഗങ്ങളുടെ ആവശ്യം ദീർഘനാളായി ഉള്ളതാണ്. ഝാർഖണ്ഡിൽ 32 ഗോത്രവിഭാഗങ്ങളാണ് ഉള്ളത്. ഇതിൽ എട്ടെണ്ണം പ്രാക്തന ഗോത്ര വിഭാഗങ്ങളാണ്. ഗോത്ര വിഭാഗക്കാർ ഹിന്ദു മതവിശ്വാസികളാണ്. ഇവരിൽ ചിലർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.‘സർണ’യ്ക്ക് പ്രത്യേക മത പദവി വേണമെന്ന ആവശ്യം തങ്ങളുടെ മത അസ്തിത്വം നിലനിർത്തുന്നതിന് വേണ്ടിയാണെന്നാണ് ഇവരുടെ വാദം. 62 ലക്ഷത്തോളം ‘സർണ’ മതവിശ്വാസികൾ ഉണ്ടെന്നാണ് ഇവരുടെ കൂട്ടായ്മയായ ‘രാജി പധാ സർണ പ്രാർഥന സഭ’യുടെ അവകാശ വാദം. അതേസമയം സെൻസസിൽ ഇവരുടെ ആവശ്യം പരിഗണിക്കപ്പെടാൻ ഇടയില്ലെന്നാണ് അധികൃതർ പറയുന്നത്.
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.