ശശികലയുടെ ഭർത്താവ് അന്തരിച്ചു

Web Desk
Posted on March 20, 2018, 8:24 am

അണ്ണാഡിഎംകെ വിമത നേതാവ് ശശികലയുടെ ഭർത്താവ് എം.നടരാജൻ (74) അന്തരിച്ചു. പുലർച്ചെ ചെന്നൈയിലെ  സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ശ്വാസകോശ അണുബാധയെത്തുടർന്നു രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരാവസ്ഥയിലായിരുന്ന നടരാജൻ വെന്റിലേറ്ററിലായിരുന്നു. രണ്ടു മാസം മുൻപു കരൾ, ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.

അതേസമയം, അനധികൃത സ്വത്തുകേസിൽ ബെംഗളൂരു ജയിലിലുള്ള ശശികല സംസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയേക്കുമെന്നാണ് വിവരം

l