18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 17, 2024
September 17, 2024
September 13, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 9, 2024

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നീതിപൂര്‍വകമല്ലെന്ന് ശശിതരൂര്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 11, 2022 12:09 pm

കോൺഗ്രസ്‌ പ്രസിഡന്റ് തെരഞ്ഞെടുപ്പ്‌ നീതിപൂർവകമല്ലെന്ന്‌ തുറന്നടിച്ച്‌ ശശി തരൂർ.തെരഞ്ഞെടുപ്പ്‌ കളം സമതുലിതമല്ല. കോൺഗ്രസിന്റെ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്ന ചിലർ മാറ്റം ആഗ്രഹിക്കുന്നില്ല.തന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ട പലർക്കും മുതിർന്ന നേതാക്കളിൽനിന്ന്‌ സമ്മർദമുണ്ടായി.

പ്രചാരണ പ്രവർത്തനങ്ങളിൽ പല ബുദ്ധിമുട്ടും നേരിടുന്നു.എതിർ സ്ഥാനാർഥിക്ക്‌ അത്തരം പ്രശ്‌നങ്ങളില്ല. അദ്ദേഹം സ്വകാര്യ ജെറ്റിൽ ഒരു ദിവസംതന്നെ രണ്ടും മൂന്നും സ്ഥലങ്ങളിലെത്തുന്നു.ഹൈക്കമാൻഡ്‌ ഈ തെരഞ്ഞെടുപ്പിൽ നിഷ്‌പക്ഷമാണ്‌. തെരഞ്ഞെടുപ്പിൽ ആര്‌ ജയിച്ചാലും ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിക്കേണ്ടി വരും. ഗാന്ധി കുടുംബത്തെ അവഗണിച്ച്‌ മുന്നോട്ടുപോകാനാകില്ല.ചില നേതാക്കൾ മാറ്റം ആഗ്രഹിക്കുന്നില്ല.

മാറ്റം സംഭവിക്കുന്നത്‌ അവർക്ക്‌ സന്തോഷമുള്ള കാര്യമല്ല. മാറ്റത്തിനായി നേതാക്കൾ വോട്ട്‌ ചെയ്യില്ല. മത്സരത്തിൽനിന്ന്‌ പിൻവാങ്ങാൻ ആരും ആവശ്യപ്പെട്ടിട്ടില്ല.മല്ലികാർജുൻ ഖാർഗെ അങ്ങനെ ആവശ്യപ്പെട്ടിരുന്നെങ്കിൽ പറ്റില്ലെന്ന്‌ പറയുമായിരുന്നു ചാനൽ അഭിമുഖത്തിൽ തരൂർ പറഞ്ഞു.

Eng­lish Summary:
Sasita­roor said that the elec­tion of Con­gress pres­i­dent is not fair

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.