തിരുവനന്തപുരം: കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നിറവിൽ മധുസൂധനൻ നായരും ശശി തരൂരും. അച്ഛന്‍ പിറന്ന വീട് എന്ന കവിതയാണ് വി മധുസൂദനന്‍ നായര്‍ക്ക് ഈ വർഷത്തെ പുരസ്കാരം നേടിക്കൊടുത്തത്. ശശി തരൂരിന്‍റെ ആന്‍ ഇറ ഓഫ് ഡാര്‍ക്ക്നെസ് എന്ന കൃതിക്കാണ് ഇംഗ്ലീഷില്‍ പുരസ്കാരം. സാഹിത്യ അക്കാദമി പ്രസിഡന്‍റ് ചന്ദ്രശേഖര കമ്പറിന്റെഅദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
you may also like this video
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ നടക്കുന്ന സാഹിത്യ അക്കാദമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ വെച്ച് ഫെബ്രുവരി 25ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.