കോവിഡ്‌ വ്യാപനം രൂക്ഷമായ ശാസ്താംകോട്ട രാജഗിരിയിൽ ദുരിതബാധിതർക്ക് കൈത്താങ്ങായി കൺസ്യുമർ ഫെഡ്

Web Desk

ശാസ്താംകോട്ട

Posted on July 16, 2020, 10:03 am

ദുരിതബാധിതർക്ക് കൈത്താങ്ങായി കൺസ്യുമർ ഫെഡ് .കോവിഡ്‌ വ്യാപനം രൂക്ഷമായ ശാസ്താംകോട്ട രാജഗിരിയിൽ സർക്കാർ നിദ്ദേശപ്രകാരം മൊബൈൽ ത്രിവേണി അവശ്യസാധനവുമായി എത്തിച്ചേർന്നു. കോവിഡ് 19 ലോക്ഡൗണിൽ പുറത്തുപോയി ആവശ്യസാധങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമായി നാളെ മുതൽ കൺസ്യുമർ ഫെഡിന്റെ സഞ്ചരിക്കുന്ന വാഹനം നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. മിതമായ വിലയിൽ പലചരക്ക്, സ്റ്റേഷനറി ബേക്കറി,സാധനങ്ങളാണ് നിങ്ങളുടെ വീട്ടുപടിക്കൽ എത്തുന്നത്. രാവിലെ പതിനൊന്നു മണിക്ക് രാജഗിരി അംഗനവാടി ജംഗ്ഷനിൽ നിന്നും ആരംഭിക്കും റോഡ് സൈഡിലെ ഓരോ വീട്ടുപടിക്കിലും വാഹനം എത്തും.
തുടർന്ന് പല്ലിശ്ശേരിക്കൽ 14,15,16,17,13,11,10,10 വാർഡുകളിൽ വാഹനംആവശ്യാനുസരണം എത്തും. ആവശ്യം അനുസരിച്ച് കൂടുതൽ വാഹനം ആവശ്യ സാധങ്ങളുമായി എത്തും.

you may also like this video