ഇത് ശാസ്താംകോട്ടക്കാരൻ രവി, സാധാരണക്കാരിൽ സാധാരണക്കാരനായ ഈ നാട്ടുമ്പുറത്ത്ക്കാരനെയും അയാളുടെ സൈക്കിളിന് പിന്നിൽ കെട്ടിവച്ച ചോറ് പാത്രവും കാത്ത് ലോക് ഡൗൺ കാലം മുതൽ ഡി ബി കോളജ് പരിസരത്തും, മിനി സിവിൽ സ്റ്റേഷനു സമീപത്തും ശാസ്താംകോട്ട ടൗണിലും ഹോസ്പിറ്റൽ പരിസരത്തും കുറേ തെരുവ് നായ്ക്കൾ നിയന്ത്രണം വിടാതെ ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ വലിയ പ്രതീക്ഷയോടെ നിൽപ്പുണ്ടാകും.… ഇന്ന് അവരുടെ അന്ന ദാതാവ് ഈ മനുഷ്യനാണ്.
സ്വന്തം കൂരയും, ഉടുതുണിയുമല്ലാതെ ‘കത്തിക്കാന്‍ ’ മറ്റൊന്നുമില്ലാത്തതിനാല്‍ ആരുടേയും ‘ഉത്തരവിന് ‘കാത്ത് നില്‍ക്കാതെ രാവിലെ എണീറ്റാല്‍ മറ്റ് അത്യാവശ്യ കാര്യങ്ങള്‍ കഴിഞ്ഞ് അടുപ്പ് കത്തിച്ച് റേഷനരി കഴുകിയിട്ട് വേവിച്ച്, ഉണക്കമത്സ്യം കറിവെച്ചതും കൂട്ടി ഇളക്കി തന്റെ മള്‍ട്ടി കളര്‍ മയില്‍ വാഹനത്തില്‍ വച്ച് കെട്ടി, വിളമ്പാന്‍ വട്ടയിലയുമായി ഈ മനുഷ്യന്‍ മുഖത്തൊരു ചിരിയുമായി പോകുന്നത് ഔദ്യോഗികാവശ്യത്തിനായി ഇന്ന് പോകുമ്പോള്‍ യാദൃശ്ചികമായാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ ഈ മനുഷ്യന്‍ ചെയ്യുന്ന പ്രവൃത്തിയോട് മതിപ്പ് തോന്നി.
ലോക് ഡൗൺ കാലത്ത് സൂപ്പർ മാർക്കറ്റുകളിൽ നിന്ന് വാങ്ങിക്കൂട്ടിയ സാധനങ്ങൾ മുറിയടച്ചിരുന്ന് തിന്നു തീർക്കുന്നവരും, യൂ ട്യൂബിൽ കണ്ട് പാചക പരീക്ഷണങ്ങൾ നടത്തുന്നവരുമറിയാതെ പോയതാണ് ഒരു നാട്ടുമ്പുറത്തുകാരനായ രവിയിൽ കണ്ട സഹജീവിസ്നേഹം. സർക്കാർ ഓഫീസുകളും ഹോട്ടലുകളും അടച്ചതോടെ ഭക്ഷണം കിട്ടാതെ വിശന്ന് വലഞ്ഞ തെരുവ് നായ്ക്കൾ അക്രമാസക്തരാകാൻ തുടങ്ങിയപ്പോഴാണ്
ടൗൺ വാർഡ് മെമ്പർ ദിലീപ് കുമാറിന്റെ സഹായത്തോടെ രവി ഈ മിണ്ടാപ്രാണികൾക്ക് ഒരു നേരത്തെ അന്നവുമായി ഇറങ്ങിത്തിരിച്ചത്.
ശാസ്താംകോട്ടയിലെ കുരങ്ങൻമാർക്കും തെരുവ് നായ്ക്കൾക്കും ഭക്ഷണമൊരുക്കണമെന്ന് ബഹു: മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞെങ്കിലും ഈ തെരുവ് നായ്ക്കൾ ഇന്നും ചില സുമനസുകളുടെ കാരുണ്യത്തിൽ, രവിയുടെ സൈക്കിളിന്റെ വരവും കാത്ത് കഴിയുന്നു. ശാസ്താംകോട്ടക്കാർക്ക് സുപരിചിതനായ രവി കടുത്ത മോഹൻലാൽ ആരാധകനുമാണ് എന്നറിയാൻ കഴിയുന്നു.… നാളത്തേക്കുള്ള അരിയുടെ അന്വേഷണത്തിലായിരിക്കും ഇപ്പോൾ രവി.….. ഇങ്ങനെയും നമുക്കിടയിൽ ചിലർ.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.