നിയമങ്ങളെല്ലാം സാധാരണക്കാരനുള്ളതാണെന്ന ധാരണയെമാറ്റി മറിക്കുന്ന നടപടിയെടുത്ത എസ്ഐക്ക് സമൂഹമാധ്യമത്തിൽ നിറഞ്ഞ കയ്യടി. ഗതാഗത നിയമം ലംഘിച്ചതിന് ജനപ്രതിനിധിയെ കൊണ്ട് പിഴയടപ്പിച്ചതാണ് സംഭവം. ഹെൽമെറ്റില്ലാതെ വന്ന ആൾക്കെതിരെ കൈനീട്ടിയ പൊലീസിനോട് താൻ ജനപ്രതിനിധിയാണെന്ന് എസ്ഐയോട് പറഞ്ഞാൽ മതി എന്നായിരുന്നു ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാറിന്റെ മറുപടി. എന്നാൽ റോഡ് നിയമങ്ങൾ പാലിക്കാൻ ജനപ്രതിനിധികളും ബാധ്യസ്ഥരാണെന്നായിരുന്നു എസ്ഐയുടെ മറുപടി. വാഹനം നിര്‍ത്തിയ കൃഷ്ണകുമാര്‍, പൊലീസ് കൈകാണിച്ചതിന് പൊലീസുകാരനോട് തട്ടിക്കയറുന്നത് ദൃശ്യങ്ങളിലുണ്ട്. വണ്ടിയുടെ മുന്നില്‍ കയറി നിന്നതിനെയും ഇദ്ദേഹം ചോദ്യം ചെയ്തു.
എന്നാല്‍ വണ്ടി നിര്‍ത്തിയതിന് ശേഷമാണ് പൊലീസ് മുന്നില്‍ കയറി നിന്നതെന്നും, നാട്ടുകാര്‍ ഇതെല്ലാം കണ്ടു കൊണ്ട് നില്‍ക്കുകയാണെന്നും എസ്‌ഐ ഷുക്കൂര്‍ മറുപടി നല്‍കി. വണ്ടി ചെക്ക് ചെയ്യേണ്ടത് പൊലീസിന്റെ കടമയാണ്. അത് ചെയ്യും. നിങ്ങള്‍ തീവ്രവാദിയായതുകൊണ്ടല്ല, ഞങ്ങള്‍ പരിശോധിക്കുന്നത് ഹെല്‍മെറ്റ് വെച്ചോ എന്നാണ്. നിങ്ങള്‍ ഒരിക്കലും ഹെല്‍മെറ്റ് വെക്കാറില്ലെന്നും എസ്‌ഐ പറയുന്നു. ഇതിനു മുന്‍പും ഇതേ കാരണത്താല്‍ പലതവണ കൈകാണിച്ചിട്ടും കൃഷ്ണകുമാര്‍ നിര്‍ത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നതും വീഡിയോയിലുണ്ട്.
English summary: Sasthamkotta vice president drive without helmet