12 July 2025, Saturday
KSFE Galaxy Chits Banner 2

Related news

May 29, 2025
March 27, 2025
February 25, 2025
February 20, 2025
February 19, 2025
January 29, 2025
November 13, 2024
November 13, 2024
November 12, 2024
November 12, 2024

നിശബ്ദ പ്രചരണത്തിലും സജീവമായി സത്യൻ മൊകേരി

Janayugom Webdesk
കല്പറ്റ
November 12, 2024 11:32 pm

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ നിശബ്ദ പ്രചരണത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരി മണ്ഡലത്തില്‍ സജീവമായിരുന്നു. സ്ഥാപനങ്ങള്‍, വ്യക്തികള്‍, മരണവീടുകള്‍, തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥി എത്തി. രാവിലെ 10ന് തിരുവമ്പാടി മണ്ഡലത്തിലെ അടിവാരത്ത് നിന്നുമാണ് പര്യടനം ആരംഭിച്ചത്. മർകസ് നോളജ് സിറ്റി സന്ദർശിച്ച ശേഷം കൂടരഞ്ഞി, കോടഞ്ചേരി പ്രദേശങ്ങളിലെ വീടുകളിൽ രോഗാവസ്ഥയിൽ കഴിയുന്നവരെ കണ്ടു. ഏറനാട് മണ്ഡലത്തിലെ അരീക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിച്ചു. 

പരമാവധി വോട്ടർമാരെയും പ്രവർത്തകരെയും നേരിൽ കാണാനുള്ള ശ്രമത്തിലായിരുന്നു അവസാനനിമിഷവും സ്ഥാനാര്‍ത്ഥി. വണ്ടൂർ നിയോജക മണ്ഡലത്തിലെ മമ്പാട് മേഖലയിലെ വോട്ടർമാരെയും നേരിട്ട് കാണാനെത്തി. നിലമ്പൂർ നഗരത്തിൽ ജനങ്ങളെ കാണാൻ വൈകിട്ട് ആറുമണിയോടെ എത്തിച്ചേർന്നു. 

Kerala State - Students Savings Scheme

TOP NEWS

July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.