Web Desk

തിരുവനന്തപുരം

December 29, 2020, 1:57 pm

പ്രകടന പത്രികയിൽ പറഞ്ഞത് യാഥാർത്ഥ്യമാക്കാനായെന്ന സംതൃപ്തിയാണ് ഉള്ളത് മുഖ്യമന്ത്രി

Janayugom Online

ടത് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുകയാണ്. സർക്കാർ ഭരണം ഏറ്റെടുക്കുന്നതിന് മുൻപ് ജനങ്ങളോട് സർക്കാർ പറഞ്ഞ പ്രകടന പത്രികയിൽ പറഞ്ഞത് യാഥാർത്ഥ്യമാക്കാനായെന്ന സംതൃപ്തി ഉണ്ടെന്ന് മുഖ്യമന്ത്രി. തൃശ്ശൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം നടക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്:

ഇടത് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുകയാണ്. സാധാരണ ഗതിയിലുള്ള നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകും. സർക്കാർ ഭരണം ഏറ്റെടുക്കുന്നതിന് മുൻപ് ജനങ്ങളോട് സർക്കാർ പറഞ്ഞ പ്രകടന പത്രികയിൽ പറഞ്ഞത് യാഥാർത്ഥ്യമാക്കാനായെന്ന സംതൃപ്തിയാണ് ഉള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് എന്തൊക്കെ നടപ്പാക്കാനാഗ്രഹിക്കുന്നുവെന്ന് സ്വാഭാവികമായി ചർച്ച ചെയ്യണം. പ്രകടന പത്രിക തയ്യാറാക്കാൻ നേരത്തെ സ്വീകരിച്ച മാർഗം ഇത്തരം യോഗത്തിലൂടെ നാടിന്റെ വിവിധ തുറകളിലുള്ള അഭിപ്രായം സ്വീകരിക്കലാണ്. അതാണ് വീണ്ടും ചെയ്യുന്നത്. നാടിന്റെ വികസനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും ശേഖരിക്കാനാണ് യോഗം.

നല്ല രീതിയിൽ കേരളത്തിൽ കാര്യങ്ങൾ നിർവഹിക്കാനായി. നവകേരളം സൃഷ്ടിക്കാനായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എൽഡിഎഫിനും സർക്കാരിനും ഉണ്ട്. ആ കുതിപ്പിന് ദിശാബോധം നൽകാൻ ഈ കാഴ്ചപ്പാടുകൾക്ക് സാധിക്കും. പ്രാദേശികവും സാമൂഹികവുമായ ഭിന്നതകൾക്കനുസരിച്ച് വികസന കാഴ്ചപ്പാട് ഉണ്ടാക്കുകയും അതിന് മുൻഗണനാ ക്രമത്തിൽ കർമ്മ പദ്ധതിയും ഉണ്ടാക്കണം.

ഇപ്പോൾ കൊവിഡ് ഭീഷണി നേരിടുന്ന ഘട്ടമാണ്. വിപുലമായ പരിപാടികൾ പ്രായോഗികമല്ല. സമൂഹത്തിന്റെ അഭിപ്രായങ്ങൾ മനസിലാക്കുക പ്രധാനമാണ്. അല്ലാതെ ഭാവി കേരളത്തിന് വേണ്ട രൂപരേഖ പൂർണതയിലെത്തിക്കാനാവില്ല. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് വ്യത്യസ്ത മേഖലയിലെ പ്രഗത്ഭരുമായി സംവദിക്കാൻ തീരുമാനിച്ചത്. കേരള പര്യടനം ഈ മാസം 22 ന് ആരംഭിച്ചു. ഇതോടെ 11 ജില്ലകൾ പിന്നിട്ടു. നാളെ എറണാകുളവും ആലപ്പുഴയുമാണ്. ഇടുക്കി ജില്ലയിൽ പിന്നീട് പര്യടനം നടത്തും.

you may also like this video