29 March 2024, Friday

ഞാന്‍ മലയാളി എന്നത് സ്വത്വബോധത്തിന്റെ വാക്ക് : സതീഷ് നമ്പൂതിരിപ്പാട്

Janayugom Webdesk
ന്യൂഡല്‍ഹി
November 2, 2021 10:56 pm

ഞാൻ മലയാളി എന്നത് മലയാളിയുടെ സ്വത്വബോധത്തിന്റെ വാക്കെന്ന് ഇന്‍ഫര്‍മേഷന്‍ — ബ്രോഡ്കാസ്റ്റിംഗ് വകുപ്പിലെ ഇലക്ടോണിക് മീഡിയ മോണിറ്ററിംഗ് സെന്റര്‍ എഡിജി സതീഷ് നമ്പൂതിരിപ്പാട്. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള ഹൗസില്‍ നടന്ന ഞാന്‍ മലയാളി എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ, വേഷം, സംസ്‌കാരം, സമ്പ്രദായം, ജീവിത രീതി, ഭക്ഷണ ശൈലി എന്നിവയെല്ലാം ചേര്‍ന്നതാണ് മലയാളി.

മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത ഒരു വൃത്തി ബോധവും നര്‍മ്മബോധവും മലയാളിക്കുണ്ട്. കേരള നിര്‍മ്മിതിയില്‍ പരശുരാമന്റെയും മാവേലിയുടെയും പറയിപെറ്റ പന്തിരുകുലത്തിന്റെയും ഐതിഹ്യം പേറുന്നവരാണ് മലയാളികൾ. പന്തിരുകുലം പോലുള്ള മിത്തുകൾ പേറുന്ന സഹജബോധം ചില സംസ്ഥാനങ്ങളുടെ മാത്രം പ്രത്യേകതയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള പ്രവാസ ജീവിത ചരിത്രത്തിന് നാനൂറ് വര്‍ഷത്തെ പഴക്കമേ കാണാന്‍ കഴിയു. മലയാളികള്‍ ഗള്‍ഫിലേക്ക് പോയിതുടങ്ങയതും 1960ന് ശേഷമാണ് എന്നാല്‍ ഇന്ന് കേരളത്തിന്റെ മൂന്നരക്കോടി ജനങ്ങളില്‍ ഒന്നരക്കോടി ജനങ്ങളിന്ന് കേരളത്തിന് പുറത്താണ് ഇവരെല്ലാം മറുനാടന്‍ മലയാളികളായി ജീവിക്കുന്നു. മനസ്സില്‍ ഞാന്‍ മലയാളിയാണ് എന്ന ഗൃഹാതുരത്വം കൊണ്ടുനടക്കുമ്പോഴും എവിടെ എത്തിച്ചെന്നാലും അവിടുള്ളവരുമായി ഒന്നിച്ചുചേര്‍ന്ന് അവിടുത്തെ നാട്ടുകാരായി മാറാന്‍ കഴിയുന്നത് മലയാളികളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥരാക്കുന്നു എന്നും അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു.

മാതൃഭൂമി പ്രത്യേക പ്രതിനിധി എന്‍. അശോകന്‍, എഞ്ചിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ് അസി. ജനറല്‍ മാനേജര്‍ സ്മിത സെഗാള്‍, ടെക്നോ സ്റ്റീല്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ. രഘുനാഥ്, സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ എ.എന്‍. ദാമോദരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് പാനലിസ്റ്റുകളെ പരിചയപ്പെടുത്തി. നോര്‍ക്ക ഡവലപ്‌മെന്റ് ഓഫീസര്‍ ജെ.ഷാജിമോന്‍ സ്വാഗതം പറഞ്ഞു. സംഘാടക സമിതി കണ്‍വീനര്‍ കെ.കെ.പ്രസന്ന നന്ദി പറഞ്ഞു.
eng­lish summary;Satish Nam­bood­iri­pad abot malayalee
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.