മഹാരാഷ്ട്രയില്‍ ശനിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 811 കോവിഡ് കേസുകള്‍. ഒരു ദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 7628 ആയി. 22 പേര് കൂടി ഇന്നലെ മരിച്ചതോടെ മഹാരാഷ്ട്രയില്‍ ഇതുവരെ 323 പേരാണ് മരിച്ചത്. സംസ്ഥാനത്ത് 7628പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 5,049 പേരും മുംബൈയിലാണ്. മുംബൈയില്‍ മാത്രം 191പേര് മരിക്കുകയും ചെയ്തു. ശനിയാഴ്ച 119 പേര് രോഗമുക്തിനേടി ആശുപത്രി വിട്ടു. 1076 പേര് ഇതുവരെ രോഗമുക്തി നേടി.
1,08,972 സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധനക്ക് അയച്ചത്. സംസ്ഥാനത്ത് 555 തീവ്ര രോഗബാധിത മേഖലകളാണുള്ളത്. 1,25,393 പേര് വീട്ടുനിരീക്ഷണത്തിലും 8124 പേര് ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.