Monday
26 Aug 2019

മധ്യാഹ്ന വിശ്രമ നിയമം; ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെ ജോലിവേണ്ട

By: Web Desk | Tuesday 11 June 2019 11:13 AM IST


റിയാദ്: തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യിപ്പിക്കുന്നതിന് സൗദി തൊഴില്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നതിനാലാണ് ഇത്. ശനിയാഴ്ച മുതലാണ് ഈ നിയമം നടപ്പിലാകുന്നത്. ഇതനുസരിച്ച്‌ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യിപ്പിക്കുന്നതിനാണ്  തൊഴില്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്.  അന്തരീക്ഷതാപനില വല്ലാതെ ഉയര്‍ന്ന സാഹചര്യത്തിലാണ് രാജ്യത്ത് മധ്യാഹ്ന വിശ്രമ നിയമം നിര്‍ബന്ധമാക്കി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയത്.

ഇതനുസരിച്ച്‌ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെയുള്ള സമയങ്ങളില്‍ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നതിന് അനുമതിയില്ല. ഇങ്ങനെ ജോലചെയ്യിക്കുന്ന ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രാലയ വ്യക്താവ് ഖാലിദ് അബാഖൈല്‍ പറഞ്ഞു.തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് ഈ സമയങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

നിയമലംഘനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെയും നിയമിക്കും. അതേസമയം താരതമ്യേന ചൂട് കുറഞ്ഞ മേഖലകളില്‍ മധ്യാഹ്ന വിശ്രമ നിയമം നിര്‍ബന്ധമാക്കില്ലെന്നും മന്ത്രാലയ വ്യക്താവ് സൂചിപ്പിച്ചു.

Related News