കെ രംഗനാഥ്

റിയാദ്

February 27, 2020, 7:08 pm

വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് വിലക്ക്

മക്കയിലും മദീനയിലും വിദേശത്തുനിന്നുള്ള ആരാധകരെ നിരോധിച്ചു
Janayugom Online

കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് സൗദി അറേബ്യയിലെ മക്ക, മദീന എന്നിവിടങ്ങളിലേയ്ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് വിലക്ക്. ബുധനാഴ്ച പുറപ്പെടുവിച്ച നിരോധന ഉത്തരവ് ഇന്നലെ രാവിലെയോടെ എല്ലാ വിദേശ രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ട്.ഉംറ തീര്‍ത്ഥാടനം ഉച്ചസ്ഥായിയിലെത്തിയ കാലമായതിനാല്‍ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്. കേരളത്തില്‍ കരിപ്പൂരിനുപുറമെ മുംബൈയും ബംഗളൂരുവും ചെന്നൈയുമടക്കമുള്ള വിമാനത്താവളങ്ങളില്‍ നൂറുകണക്കിനു തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ഇവിടെ ഇന്ത്യന്‍ എംബസി അധികൃതര്‍ സ്ഥിരീകരിച്ചു.
പലരും വിമാനത്തില്‍ കയറി യാത്ര പുറപ്പെടാനിരിക്കെയാണ് യാത്രാവിലക്കു സംബന്ധിച്ച ഉത്തരവു വന്നത്. സൗദി അറേബ്യയ്ക്കു പുറമെ യുഎഇ, ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് (കോവിഡ് 19) രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ്-19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സൗദിയിലേയ്ക്കും തിരിച്ചുമുള്ള യാത്രകളും നിരോധിച്ചു. കോവിഡ് ‑19 ബാധിത രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും സൗദിയിലെത്തുന്നതിനും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയിലുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാരെ അതാതു രാജ്യങ്ങളിലേയ്ക്ക് തിരിച്ചയക്കുന്നു.
ഉംറാ തീര്‍ത്ഥാടനം നിര്‍ത്തിവയ്ക്കുന്നത് താല്ക്കാലിക നടപടി മാത്രമാണെങ്കിലും വിലക്കു പിന്‍വലിക്കുമ്പോഴേയ്ക്കും പതിനായിരങ്ങളുടെ ഉംറ തീര്‍ത്ഥാടന വിസയുടെ കാലാവധി കഴിയും. പിന്നീട് പുതിയ വിസ സമ്പാദിച്ച് തീര്‍ത്ഥാടനം നടത്താന്‍ മാസങ്ങള്‍ വേണ്ടിവരും. ഇതു കണക്കിലെടുത്ത് ഇന്നലെ മുതല്‍ ഉംറ തീര്‍ത്ഥാടനം നടത്താനിരുന്നവരുടെ വിസകള്‍ വിലക്കു നീങ്ങുന്നതോടെ മുന്‍ഗണനാക്രമത്തില്‍ പുതുക്കി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൗദി വിദേശ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കണമെന്നാണ് റിയാദും മക്കയും മദീനയും ജിദ്ദയും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ട്രാവല്‍ ഏജന്‍സികളുടെ ആ രാജ്യം.

Eng­lish Sum­ma­ry: Sau­di ara­bia bans mec­ca pil­grim­ages over coro­na virus fear

You may also like this video