സൗദിക്ക് വനിതാ അംബാസഡര്‍; റിമ ബിന്‍ത് ബാന്തര്‍ രാജകുമാരി

Web Desk
Posted on February 24, 2019, 2:27 pm

സൗദിയില്‍ നയതന്ത്ര തലത്തില്‍ അടിമുടി മാറ്റം. അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാനെ സൗദി ഉപപ്രതിരോധ മന്ത്രിയായി നിയമിച്ചു.

റിമ ബിന്‍ത് ബാന്തര്‍ രാജകുമാരിയായിരിക്കും ഇനി അമേരിക്കയിലെ സൗദി അംബാസഡര്‍. ആദ്യമായിട്ടാണ് സൗദി വനിതാ അംബാസഡറെ അമേരിക്കയില്‍ നിയോഗിക്കുന്നത്.

സൽമാൻ രാജാവിൻ്റെ അഭാവത്തിൽ കിരീടാവകാശി മുഹമ്മ്ദ് ബിൻ സൽമാന്റേതാണ് വിജ്ഞാപനം.

പാശ്ചാത്യരാജ്യങ്ങളെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഖാലിദ് ബിൻ സൽമാൻ — മുഹമ്മദ് ബിൻ സൽമാന്റെ സഹോദരനാണ്. ഇദ്ദേഹം നേരത്തെ റോയൽ സൗദി എയർഫോഴ്സിൽ രണ്ടാം ഉപസേനാധിപതിയായിരുന്നു. അതിനു ശേഷമാണ് അമേരിക്കൻ അംബാസഡറായി നിയമിതനായത്.

അമേരിക്കയിൽ നിന്ന് മ്യൂസിയോളജിയിൽ ബിരുദം നേടിയ റീമ സൗദിയിൽ ആദ്യമായി സ്പോർട്സ് ഫെഡറേഷൻ മേധാവിയായ വനിത കൂടിയാണ്. വനിതാ ശാക്തീകരണത്തിലും സ്പോർട്സ് മേഖലയിലും സൗദിക്ക് പുതിയ മുഖം നൽകിയ വ്യക്തിത്വമാണ്