സൗദി നിയമനിര്‍മാണ ചരിത്രത്തിലെ സുപ്രധാന നാഴികകല്ലുമായി പുതിയ നിയമം

റിയാദ്: ലൈംഗീക പീഡനം ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള നിയമവുമായി സൗദി. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയുള്ള നിയമത്തിന് സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്.
നേരത്തെ സൗദി ന്നത സഭയായ ശൂറ കൗണ്‍സില്‍ സമര്‍പ്പിച്ച നിയമത്തിനു മന്ത്രിസഭ അംഗീകാരം നല്കി പാസാക്കിയിരുന്നു. ശൂറ കൗണ്‍സില്‍ അഡൈ്വസറി ബോര്‍ഡ് കഴിഞ്ഞ തിങ്കളാഴ്ചയാണ് പീഡന വിരുദ്ധ നിയമത്തിന് അംീകാരം നല്‍കിയത്. പുതിയ നിയമ പ്രകാരം കുറ്റാരോപിതര്‍ക്ക് അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷയും 300,000 റിയാല്‍ പിഴയും ലഭിക്കും.
ഇസ്ലാമിക നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി വ്യക്തിയുടെ സ്വകാര്യത, അന്തസ്സ്, വ്യക്തി സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിനായി പീഡനക്കേസുകളിലെ ഇരകളെ കുറ്റവിമുക്തരാക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് ശൂറ കൗണ്‍സില്‍ വ്യക്തമാക്കി. അതിനിടെ, അന്യപുരുഷന്മാര് തമ്മില്‍ പരസ്പരം കൈമാറുന്ന ഹൃദയ ചുംബനവും കിസ്സിങ് മെസേജ് ചിഹ്നങ്ങളുമെല്ലാം പുതിയ നിയമത്തിന് കീഴില്‍ വരുമെന്നാണ് സൂചന.