സൗദി ഭരണാധികാരിയുടെ സഹോദരന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

Web Desk
Posted on July 29, 2019, 3:50 pm

ജിദ്ദ: സൗദി രാജകുമാരന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് (95) അന്തരിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരനാണ് അബ്ദുല്‍ അസീസ്. റോയല്‍ കോര്‍ട്ടാണ് മരണവിവരം സ്ഥിരീകരിച്ചത്.

മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ ഇന്നു രാത്രി ഇഷാ നമസ്‌കാരത്തെ തുടര്‍ന്ന് മയ്യിത്ത് നമസ്‌കാരം നിര്‍വ്വഹിക്കും. ഇതിനു ശേഷമാണ് കബറടക്കം നടക്കുക.

റിയാദ് ഗവര്‍ണര്‍ ഫൈസര്‍ രാജകുമാരന്റെയും നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുള്ള രാജകുമാരന്റെയും പിതാവാണ്. 1932ല്‍ ജനിച്ച അദ്ദേഹം ഇപ്പോള്‍ ഔദ്യോഗിക പദവികളൊന്നും വഹിക്കുന്നില്ല, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

You May Also Like This: